പോളണ്ട് പ്രസിഡൻറ് ആൻഡ്രേ ഡ്യൂഡെക്ക് കോവിഡ്
text_fieldsവാഴ്സ: പോളണ്ട് പ്രസിഡൻറ് ആൻഡ്രേ ഡ്യൂഡെക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ഉറവിടം വ്യക്തമല്ല.
'എനിക്ക് ഇതുവരെ യാതൊരു ലക്ഷണങ്ങളുമില്ല. രുചിയുടെയോ മണത്തിെൻറയോ അഭാവം അനുഭവപ്പെടുന്നില്ല. എങ്കിലും പരിശോധന ഫലത്തിൽ കോവിഡ് സ്ഥിരീകരിച്ചു.' -ഡ്യൂഡെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
നിലവിൽ തെൻറ ആരോഗ്യനിലയിൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ഭാര്യയോടൊപ്പം നിരീക്ഷണത്തിൽ കഴിയുമെന്നും ഒൗദ്യോഗിക ചുമതലകൾ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച എസ്തോനിയയുടെ തലസ്ഥാനമായ താലിന്നിൽവെച്ച് ബൾഗേറിയൻ പ്രസിഡൻറ് റുമൻ രദേവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡ്യൂഡെക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചു. എസ്തോനിയൻ പ്രസിഡൻറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിെൻറ പരിശോധന ഫലം നെഗറ്റീവാണ്.
നേരത്തേ യു.എസ് പ്രധാനമന്ത്രി ഡോണൾഡ് ട്രംപ്, യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വെള്ളിയാഴ്ച പോളണ്ടിൽ പുതുതായി 13,600 ഒാളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ രാജ്യം റെഡ് സോണായി പ്രഖ്യാപിക്കുകയും ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രൈമറി സ്കൂളുകളും റസ്റ്ററൻറുകളും അടച്ചിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.