കമ്യൂണിസ്റ്റ് കാലത്തെ നാല്സ്മാരകങ്ങൾ തകർത്ത് പോളണ്ട്
text_fieldsവാർസോ: കമ്യൂണിസ്റ്റ് ഭരണകാലത്തെ നാല് സ്മാരകങ്ങൾ തകർത്ത് പോളണ്ട്. നാസി ജർമൻ പട്ടാളത്തോട് പൊരുതിമരിച്ച റെഡ് ആർമി പട്ടാളക്കാർക്ക് സ്മാരകമായി നിർമിച്ച കോൺക്രീറ്റ് സ്തൂപങ്ങളാണ് ഇവ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ അപലപിച്ചതിന് പിറകെയാണ് രാജ്യത്തിന്റെ വിവിധ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സോവിയറ്റ് കാലത്തെ നാല് പ്രധാന സ്മാരകങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത്.
സ്വന്തം രാജ്യത്തെയും വിദേശത്തെയും മനുഷ്യരെ അടിമകളാക്കുകയും കൊലപ്പെടുത്തുകയും ചെയ്തവരുടെ സ്മാരകമാണ് നീക്കിയതെന്ന് സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി കരോൾ നവ്റോകി പറഞ്ഞു. 1945ൽ സോവിയറ്റ് യൂനിയൻ സ്വാതന്ത്ര്യം കൊണ്ടുവരുകയായിരുന്നില്ല, മറ്റൊരു കാരാഗൃഹം സൃഷ്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
രണ്ടാംലോക യുദ്ധത്തിനുശേഷം നാലു പതിറ്റാണ്ടു കാലം സോവിയറ്റ് യൂനിയന്റെ നിയന്ത്രണത്തിലായിരുന്നു പോളണ്ട്. റഷ്യൻ നിയമ പ്രകാരം റഷ്യയിലെയും വിദേശത്തെയും സോവിയറ്റ് സൈനിക സ്മാരകങ്ങൾ നീക്കുന്നവർക്ക് മൂന്നുവർഷം വരെ തടവുശിക്ഷയുണ്ട്. റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്ന് പിന്തുണ നൽകുന്ന രാജ്യങ്ങളിലൊന്നാണ് യുക്രെയ്നിന്റെ അയൽരാജ്യംകൂടിയായ പോളണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.