യു.എസിൽ വീണ്ടും വംശീയക്കൊല: കറുത്തവർഗക്കാരനെ വെടിവെച്ചുകൊന്നു, പ്രതിഷേധം പടരുന്നു
text_fieldsനിയപൊളിസ്: ജോർജ് േഫ്ലായ്ഡിെൻറ രക്തക്കറ മാറുന്നതിന് മുമ്പ് അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരന് ദാരുണാന്ത്യം. 20കാരനെ പൊലീസ് വെടിെവച്ചുകൊന്നതിനെ തുടർന്ന് യു.എസിൽ വിവിധയിടങ്ങളിൽ പ്രക്ഷോഭം തുടങ്ങി. ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ കൊന്നതിന് പൊലീസ് ഉദ്യോഗസ്ഥൻ വിചാരണ നേരിടുന്നതിനിടെയാണ് വീണ്ടും കൊല. ബ്രൂക്ലിൻ സെൻററിലെ പൊലീസ് സ്റ്റേഷന് സമീപത്ത് നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഗതാഗതനിയമം ലംഘിച്ചതിനെ തുടർന്നാണ് യുവാവിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയപ്പോഴാണ് ഇയാൾക്കെതിരെ മറ്റൊരു കേസിൽ വാറൻറ് ഉണ്ടെന്ന് മനസ്സിലായത്. ഇതോടെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ, യുവാവ് തിരിച്ച് കാറിലേക്ക് പോകുകയായിരുന്നു. ഇതോടെയാണ് പൊലീസ് വെടിെവച്ചത്. ദോൻതെ റൈറ്റ് എന്നയാളാണ് കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന സഹയാത്രികയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് നൂറുകണക്കിനാളുകളാണ് ബ്രൂക്ലിൻ സെൻററിൽ തടിച്ചുകൂടിയത്. ദോൻതെ റൈറ്റിന് നീതി ലഭിക്കണമെന്ന ആവശ്യവുമായാണ് ജനം തടിച്ചുകൂടിയത്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ബ്രൂക്ലിൻ സിറ്റി മേയർ മൈക് എലിയറ്റ് സമാധാനമായി പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആഹ്വാനം െചയ്തു. കഴിഞ്ഞ മേയിൽ മിനിയപൊളിസിൽ ജോർജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പൊലീസ് ഉദ്യോഗസ്ഥൻ െഡറിക് ചൗവിൻ വിചാരണ നേരിടുന്നതിനിടെയാണ് പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.