Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂസിലൻഡിൽ...

ന്യൂസിലൻഡിൽ ഭീകരാ​ക്രമണം; ആറുപേർക്ക്​ പരിക്ക്​, അക്രമിയെ പൊലീസ്​ വെടിവെച്ചുകൊന്നു

text_fields
bookmark_border
Police in New Zealand kill extremist who stabbed six in supermarket
cancel
camera_alt

ന്യൂസിലൻഡിലെ ഓക്​ലൻഡിൽ ആക്രമണം നടന്ന മേഖല

വെല്ലിങ്​ടൺ: ന്യൂസിലൻഡിലെ ഓക്​ലൻഡിൽ കത്തിയാക്രമണം നടത്തിയ അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തി. ഓക്​ലൻഡിലെ സൂപ്പർമാർക്കറ്റിൽ കത്തിയാക്രമണത്തിൽ ആറുപേർക്ക്​ പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ കടയിലെ മൂന്നുജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളുടെ നിലയും ഗുരുതരമാണ്​. സംഭവം ഭീകരാക്രമണമാണെന്ന്​ ന്യൂസിലൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.

അക്രമി ശ്രീലങ്കൻ സ്വദേശിയാണെന്നും ഐ.എസ്​ ഭീകരരിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ ആക്രമണം നടത്തിയതെന്നും അവർ പറഞ്ഞു. ഉച്ചക്ക്​ 2.40 നാണ്​ ന്യൂസിലൻഡിലെ വലിയ നഗരമായ ഓക്​ലൻഡിലെ കൗണ്ട്​ഡൗൺ സൂപ്പർ മാർക്കറ്റിൽ കത്തിയാക്രമണം നടന്നത്​. ആക്രമണം നടത്തി വീട്ടിലേക്ക്​ രക്ഷപ്പെട്ട പ്രതിയെ പൊലീസ്​ സംഘം പിന്തുടർന്ന്​ പിടികൂടുകയായിരുന്നു. കോവിഡിനെ തുടർന്ന്​ ഓക്​ലൻഡിൽ ലോക്​ഡൗൺ നിലനിൽക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Zealand
News Summary - Police in New Zealand kill extremist who stabbed six in supermarket
Next Story