ബ്രസീൽ ചേരിയിൽ പൊലീസ് റെയ്ഡിനിടെ ഏഴുപേർ കൊല്ലപ്പെട്ടു
text_fieldsബ്രസീൽ റിയോ ഡി ജനീറോയിലെ ഒരു ചേരിയിൽ പൊലീസ് നടത്തിയ റെയ്ഡില്‍ എട്ടു പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സംസ്ഥാന മിലിട്ടറി പൊലീസ് അറിയിച്ചു. ഹൈവേ പൊലീസും മിലിട്ടറി പൊലീസും തമ്മില്‍ നടത്തിയ റെയ്ഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സാവോ ഗോങ്കലോ നഗരത്തിലെ സാല്‍ഗ്യൂറോ എന്ന ചേരി സമുച്ചയത്തിന് സമീപമാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
റെയിഡില്‍ നിരവധി ആയുധങ്ങള്‍, പിസ്റ്റളുകള്‍, ഗ്രനേഡുകള്‍, മയക്കുമരുന്നുകള്‍ എന്നിവ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടർന്ന് സ്‌കൂളുകളും ആശുപത്രികളും അടച്ചിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിപ്പില്‍ മരച്ച ഒരാളുടെ മൃതദേഹം തെരുവില്‍ ഒരു ടാര്‍പ്പിനു കീഴില്‍ കിടത്തിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. റെയ്ഡില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
കുറ്റവാളികളെ പിടികൂടാനാണ് റെയ്ഡ് നടത്തിയതെന്നും ഒരാളെ പിടികൂടിയിരുന്നെന്നും പൊലീസ് പറയുന്നു. പൊലീസ് അതിക്രമങ്ങളും പൊലീസിന്റെ കൊലപാതകങ്ങളും കുറക്കുന്നതിനായി റിയോ പ്രാദേശിക സർക്കാർ 90 ദിവസത്തിനകം പ്രവർത്തന പദ്ധതി നടപ്പിലാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് പൊലീസ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.