Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിൽ പോളിയോ...

പാകിസ്​താനിൽ പോളിയോ പ്രവർത്തകർക്ക്​ അകമ്പടി പോയ പൊലീസുകാരനെ അജ്​ഞാതർ വെടിവെച്ചുകൊന്നു

text_fields
bookmark_border
പാകിസ്​താനിൽ പോളിയോ പ്രവർത്തകർക്ക്​ അകമ്പടി പോയ പൊലീസുകാരനെ അജ്​ഞാതർ വെടിവെച്ചുകൊന്നു
cancel
camera_alt

പാകിസ്​താനിൽ പൊലീസ്​ കാവലിൽ കുട്ടികൾക്ക്​ പോളിയോ തുള്ളിമരുന്ന്​ നൽകുന്ന ആരോഗ്യപ്രവർത്തകൻ (ഫയൽചിത്രം) 

പെഷവാർ: പാകിസ്താനില്‍ പോളിയോ വാക്‌സിനേഷന്‍ സംഘത്തിന്​ അകമ്പടി പോയ പൊലീസുകാരനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് സംഭവമെന്ന്​ പൊലീസ്​ പറഞ്ഞു.

പെഷവാര്‍ ജില്ലയിലെ ദൗദ്സായ്​ പ്രദേശത്ത് വെച്ച്​ ബൈക്കില്‍ എത്തിയ തോക്കുധാരികള്‍ പൊലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പോളിയോ പ്രവർത്തകർക്കൊപ്പം വീട്ടിലേക്ക്​ മടങ്ങു​േമ്പാഴാണ്​ പൊലീസുകാരന്​ വെടിയേറ്റത്​. സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ പറഞ്ഞു.

പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരെയും തീവ്രവാദികൾ ആക്രമിക്കുന്നത്​ പാകിസ്താനില്‍ പതിവാണ്. പാകിസ്​താനും അയൽരാജ്യമായ അഫ്​ഗാനിസ്​താനും മാത്രമാണ്​ ലോകത്ത്​ പോളിയോ ബാധയുള്ള രണ്ട്​ രാജ്യങ്ങൾ. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ കഴിഞ്ഞ വര്‍ഷം പോളിയോ വൈറസ് മുക്തമായതായി പ്രഖ്യാപിച്ചിരുന്നു.

പോളിയോ വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് അരോപിച്ചാണ്​തീവ്രവാദികള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന്​ പോളിയോ പ്രവർത്തകരെയും സുരക്ഷാ ജീവനക്കാരെയും ആക്രമിക്കുന്നത്​. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോളിയോ വാക്‌സിനേഷന്‍ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കു​മെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ പാകിസ്താന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ താത്​കാലികമായി നിര്‍ത്തിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan news
News Summary - Policeman escorting polio workers killed in Pakistan
Next Story