മ്യാന്മറിൽ 2153 രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു
text_fieldsബാങ്കോക്: മനുഷ്യത്വപരമായ കാരണങ്ങളാൽ 2153 രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയാണെന്ന് മ്യാന്മറിലെ സൈനിക ഭരണകൂടം അറിയിച്ചു. അതേസമയം, അക്രമരഹിത സമരങ്ങളിൽ പങ്കെടുത്തതിനും സൈനിക ഭരണകൂടത്തെ വിമർശിച്ചതിനും ആയിരങ്ങൾ ഇപ്പോഴും ജയിലുകളിൽ കഴിയുകയാണ്.
ബുദ്ധമതത്തിലെ പ്രധാനപ്പെട്ട ദിനാചരണത്തോടനുബന്ധിച്ചാണ് തടവുകാരെ വിട്ടയക്കാൻ മിലിട്ടറി കൗൺസിൽ അധ്യക്ഷൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയ്ങ് ഉത്തരവിട്ടതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എം.ആർ.ടി.വി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയാണ് തടവുകാരെ മോചിപ്പിക്കാൻ തുടങ്ങിയത്.
ഏതാനും ദിവസങ്ങൾക്കകം മുഴുവൻ പേരെയും വിട്ടയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും. ആരൊക്കെയാണ് വിട്ടയക്കപ്പെട്ടതെന്നത് സംബന്ധിച്ച് സൂചനകളില്ല. എന്നാൽ, വിവിധ കുറ്റങ്ങൾ ചുമത്തി 33 വർഷത്തെ തടവിന് ശിക്ഷിച്ച ഓങ് സാൻ സൂചി ഇക്കൂട്ടത്തിലില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.