അഭിപ്രായ സർവേ; ബൈഡൻ ബഹുദൂരം മുന്നിൽ
text_fieldsവാഷിങ്ടൺ: നവംബർ മൂന്നിലെ അമേരിക്കൻ പ്രസിഡൻറ് െതരഞ്ഞെടുപ്പിനു മുന്നോടിയായ സർവേകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ബഹുദൂരം മുന്നിൽ.
കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിങ്ടൺ പോസ്റ്റ്/എ.ബി.സി ന്യൂസ് സർവേയിൽ 55 ശതമാനം പേരുെട പിന്തുണ ബൈഡനാണ്. പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ 43 ശതമാനം പേരാണ് പിന്തുണച്ചത്. സി.എൻ.എൻ/എസ്.എസ്.ആർ.എസ്, ഫോക്സ് ന്യൂസ് സർവേകളിലും ബൈഡന് ട്രംപിനേക്കാൾ 10 ശതമാനം അധികം പിന്തുണയുണ്ട്.
1936ൽ ശാസ്ത്രീയ അഭിപ്രായ സർവേകൾ നിലവിൽവന്നതു മുതൽ ഏതൊരു സ്ഥാനാർഥിയേക്കാളും മികച്ച പ്രകടനമാണ് ബൈഡൻ കാഴ്ചവെച്ചതെന്ന് 'സി.എൻ.എൻ' വ്യക്തമാക്കി. ശരാശരി 52-53 ശതമാനം പിന്തുണ നേടിയ ബൈഡൻ, ട്രംപിനേക്കാൾ 10-11 ശതമാനം വോട്ടുകൾക്കു മുന്നിലുമാണ്.
1936 മുതലുള്ള പ്രസിഡൻറ് െതരഞ്ഞെടുപ്പുകളിൽ നിലവിെല പ്രസിഡൻറിനെതിരെ മത്സരിച്ചപ്പോൾ ആകെ അഞ്ചു പേർ മാത്രമാണ് അഭിപ്രായ വോെട്ടടുപ്പിൽ മുന്നിലെത്തിയത്. 1992ൽ ജോർജ് ബുഷിനെതിരെ മത്സരിച്ച ബിൽ ക്ലിൻറൻ മാത്രമാണ് അഞ്ചു ശതമാനത്തിലധികം വോട്ട് ഭൂരിപക്ഷം നേടിയത്.
നിലവിലെ സാഹചര്യത്തിൽ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ അത്ഭുതങ്ങൾ സംഭവിക്കണമെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധരുടെ അഭിപ്രായം. 2016ലെ തെരഞ്ഞെടുപ്പിൽ ഒക്ടോബറിൽ എതിരാളി ഹിലരി ക്ലിൻറനേക്കാൾ ഏഴു ശതമാനം വോട്ടിനു പിന്നിലായിരുന്ന ട്രംപ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
അതിനിടെ, ട്രംപ് കാമ്പയിൻ തെൻറ പരാമർശങ്ങൾ തെറ്റായ രീതിയിൽ പരസ്യത്തിൽ ഉപയോഗിച്ചതായി വൈറ്റ് ഹൗസ് കോവിഡ് ഉപദേശകൻ ഡോ. ആൻറണി ഫൗച്ചി വ്യക്തമാക്കി. ഏറ്റവും മികച്ച നിലയിൽ ട്രംപാണ് കോവിഡിനെ നേരിട്ടതെന്ന് ഡോ. ഫൗച്ചി പറഞ്ഞതായാണ് പരസ്യത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.