മലിനവായു മഹാ മരണകാരി
text_fieldsഉയർന്ന രക്തസമ്മർദം, ഭക്ഷണക്രമം, പുകയില ഉപയോഗം എന്നിവക്ക് പിന്നാലെ ദക്ഷിണേഷ്യയിലെ മരണങ്ങളുടെ പ്രധാന കാരണം വായു മലിനീകരണമായിരിക്കുന്നു.
ലോകത്തെ രണ്ടാമത്തെ വലിയ മരണകാരി വായു മലിനീകരണമെന്ന് റിപ്പോർട്ട്. സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഹെൽത്ത് ഇഫക്ട് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആരെയും ഭയപ്പെടുത്തുന്ന കണക്കുകളാണുള്ളത്. യു.എസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തിൽ 2021ൽ മാത്രം ലോകത്ത് 81 ലക്ഷം പേർ വായു മലിനീകരണം കാരണം മരണപ്പെട്ടതായി പറയുന്നു; ഇതേ കാലയളവിൽ ഇന്ത്യയിൽ മരണപ്പെട്ടത് 21 ലക്ഷം; ചൈനയിൽ 23 ലക്ഷം. നൈജീരിയയിൽ 1,14,100, പാകിസ്താനിൽ 68,100, ഇത്യോപ്യയിൽ 31,100, ബംഗ്ലാദേശിൽ 19,100 എന്നിങ്ങനെയാണ് കുട്ടികളുടെ മാത്രം മരണം രേഖപ്പെടുത്തിയിരിക്കുന്നത്.
ആേരാഗ്യ പ്രശ്നങ്ങൾ
വായു മലിനീകരണം മൂലം 2.5 മൈക്രോമീറ്ററിൽ താഴെ വ്യാസമുള്ള ചെറിയ അണുകണങ്ങൾ ശ്വാസകോശത്തിൽനിന്ന് രക്തത്തിൽ പ്രവേശിക്കുന്നു. പിന്നീട് അവയവ വ്യവസ്ഥകളെ ബാധിക്കും. മുതിർന്നവരിൽ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ശ്വാസകോശ അർബുദം, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.