സുരക്ഷിതനാണെന്ന് പോപ്പ് ഗായകൻ എ.പി. ധില്ലൻ
text_fieldsവാൻകൂവർ (കാനഡ): കാനഡയിലെ തന്റെ വീടിന് പുറത്ത് ഞായറാഴ്ച നടന്ന വെടിവെപ്പിനു ശേഷം ആദ്യമായി പ്രതികരിച്ച് പഞ്ചാബി പോപ്പ് ഗായകൻ അമൃതപാൽ ധില്ലൻ എന്ന എ.പി. ധില്ലൻ.
‘ഞാൻ സുരക്ഷിതനാണ്. എന്റെ ആളുകൾ സുരക്ഷിതരാണ്. എല്ലാവർക്കും നന്ദി. നിങ്ങളുടെ പിന്തുണ എല്ലാം അർത്ഥമാക്കുന്നു. എല്ലാവർക്കും സമാധാനവും സ്നേഹവും’ എന്നിങ്ങനെയാണ് ഗായകൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്.
സെപ്റ്റംബർ ഒന്നിന് രാത്രി കാനഡയിലെ വാൻകൂവറിലെ പഞ്ചാബി ഗായകന്റെ വീടിന് സമീപം വെടിവെപ്പ് നടന്നതായി ഇന്ത്യ ടുഡേ ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ബോളിവുഡ് നടൻ സൽമാൻ ഖാനുമായുള്ള ബന്ധത്തെ ചൊല്ലി അധോലോക സംഘമായ ലോറൻസ് ബിഷ്‌ണോയ്-രോഹിത് ഗോദാര സംഘം ധില്ലനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ബിഷ്ണോയ് വിഭാഗക്കാർ പവിത്രമായി കരുതുന്ന മാനിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് നടൻ സൽമാൻ ഖാനെതിരെ നേരത്തേ ലോറൻസ് ബിഷ്‌ണോയ് വധ ഭീഷണി മുഴക്കിയിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുക്കുകയും ചെയ്തു. ധില്ലൻ അടുത്തിടെ സൽമാൻ ഖാനൊപ്പം ‘ഓൾഡ് മണി’ എന്ന പേരിൽ മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതാണ് ലോറൻസ് ബിഷ്‌ണോയ് സംഘത്തെ പ്രകോപിതരാക്കിയത്.
കാനഡ ആസ്ഥാനമായുള്ള ഇന്ത്യൻ സംഗീതജ്ഞനായ ധില്ലൻ നിലവിൽ ലോകത്തിലെ ഏറ്റവും പ്രശസ്തരായ പഞ്ചാബി പോപ്പ് താരങ്ങളിൽ ഒരാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.