ഫ്രാൻസിസ് മാർപാപ്പ മംഗോളിയയിൽ
text_fieldsഊളൻ ബതോർ (മംഗോളിയ): ലോകത്തിലെ ഏറ്റവും ചെറുതും ഏറ്റവും പുതിയതുമായ കത്തോലിക്കാ സമൂഹത്തെ കാണുന്നതിനായി ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച രാവിലെ മംഗോളിയയിലെത്തി. മംഗോളിയയുടെ രണ്ട് ശക്തരായ അയൽക്കാരായ റഷ്യയുമായും ചൈനയുമായും വത്തിക്കാന്റെ ബന്ധം വീണ്ടും വഷളായിരിക്കുന്ന സമയത്താണ് ആദ്യമായി ഒരു മാർപാപ്പ ഈ ഏഷ്യൻ രാജ്യം സന്ദർശിക്കുന്നത്.
ചൈനീസ് വ്യോമാതിർത്തി കടന്നാണ് മംഗോളിയൻ തലസ്ഥാനമായ ഊളൻ ബതോറിൽ ഫ്രാൻസിസ് മാർപാപ്പ എത്തിയത്. യാത്രാമധ്യേ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അദ്ദേഹം ആശംസാ സന്ദേശം അയക്കുകയും ചെയ്തു. വത്തിക്കാൻ പ്രോട്ടോകോൾ പ്രകാരം മാർപാപ്പ ഒരു വിദേശ രാജ്യത്തിന് മുകളിലൂടെ പറക്കുമ്പോഴെല്ലാം അത്തരം ആശംസാ സന്ദേശം അയക്കണം. ചൈനീസ് പ്രസിഡന്റിനും ജനങ്ങൾക്കും ക്ഷേമൈശ്വര്യങ്ങൾ നേരുന്നതായി സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
മംഗോളിയയിലെത്തിയ ഫ്രാൻസിസ് മാർപാപ്പയെ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മംഗോളിയൻ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കത്തോലിക്കാ വിശ്വാസികളായ 1450 പേരാണ് ഈ ചെറുരാജ്യത്തുള്ളത്. 1992ൽ സോവിയറ്റ് അനുകൂല കമ്യൂണിസ്റ്റ് ഭരണകൂടത്തെ പുറത്താക്കിയതിനുശേഷമാണ് രാജ്യത്ത് ക്രൈസ്തവ സഭക്ക് പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.