അഭയാർഥികളോടുള്ള യൂറോപ്പിെൻറ മനോഭാവത്തെ വിമർശിച്ച് മാർപാപ്പ
text_fieldsലെസ്ബോസ് (ഗ്രീസ്): ദുരിതങ്ങളിൽനിന്ന് രക്ഷതേടിയെത്തുന്ന കുടിയേറ്റക്കാരോടുള്ള യൂറോപ്പിെൻറ മനോഭാവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. അഭയം തേടിയെത്തുന്നവരോടുള്ള യൂറോപ്പിെൻറ ശത്രുത മനോഭാവത്തിനു പിന്നിൽ സ്വന്തം താൽപര്യമെന്ന ഇടുങ്ങിയ ചിന്താഗതിയും ദേശീയതയുമാണെന്ന് മാർപാപ്പ വിമർശിച്ചു.
നിരവധി കുടിയേറ്റക്കാർ വന്നുചേർന്നിട്ടുള്ള ഗ്രീക്ക് ദ്വീപായ ലെസ്ബോസ് സന്ദർശിക്കവെയാണ് അദ്ദേഹം കുടിയേറ്റക്കാർക്കുവേണ്ടി ശബ്ദിച്ചത്. ഇരയായവരെ ശിക്ഷിക്കുകയല്ല, കുടിയേറ്റത്തിെൻറ കാരണം തേടുകയാണ് വേണ്ടതെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
''ദേശീയതയും സ്വാർഥതാൽപര്യങ്ങളും വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുെമന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. വൻ വെല്ലുവിളികളെ ഒന്നിച്ചുനേരിടണമെന്ന് കോവിഡ് മഹാമാരിയിൽ നാം മനസ്സിലാക്കി. കാലാവസ്ഥ വ്യതിയാന ദുരന്തവുമായി ബന്ധപ്പെട്ടും ഈ തത്ത്വം കുറേയേറെ പാലിക്കപ്പെടുന്നു. എന്നാൽ, കുടിയേറ്റ ദുരന്തത്തിൽ അത്തരമൊരു മനോഭാവം കാണാനില്ല.'' -ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
മറ്റുള്ളവരെക്കുറിച്ച് ഭയം ജനിപ്പിച്ച് പൊതുജന പിന്തുണ നേടാൻ എളുപ്പമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. ലെസ്ബോസിലെ മാവ്റോവൗനി അഭയാർഥി ക്യാമ്പ് സന്ദർശിച്ച മാർപാപ്പ, അഭയാർഥികളെ ആശ്വസിപ്പിക്കുകയും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
2016ൽ ഇവിടം സന്ദർശിച്ച് തിരിച്ചുപോകുേമ്പാൾ 12 സിറിയൻ മുസ്ലിം അഭയാർഥികളെ മാർപാപ്പ തെൻറ വിമാനത്തിൽ ഒപ്പം കൊണ്ടുപോയിരുന്നു. അഭയാർഥി വരവ് ഏറെയുള്ള സൈപ്രസ്, ഗ്രീക്ക് മേഖലകളിലായി അഞ്ചുദിവസത്തെ സന്ദർശനമാണ് ഫ്രാൻസിസ് മാർപാപ്പ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.