സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണം, അവരും ദൈവത്തിെൻറ മക്കൾ: നിലപാടറിയിച്ച് മാർപ്പാപ്പ
text_fieldsവത്തിക്കാൻ: സ്വവർഗ ബന്ധത്തിന് നിയമപരിരക്ഷ നൽകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടു. റോം ചലച്ചിത്രമേളയിൽ ബുധനാഴ്ച പ്രദർശിപ്പിച്ച "ഫ്രാൻസെസ്കോ" എന്ന ഡോക്യുമെന്‍ററിയിലായിരുന്നു സ്വവർഗ ബന്ധങ്ങൾ അധാർമ്മികമാണെന്ന മുൻഗാമികളുടെ നിലപാട് തിരുത്തിക്കൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പ രംഗത്തെത്തിയത്.
സ്വവർഗ പ്രണയിനികൾക്കും കുടുംബ ജീവിതത്തിന് അവകാശമുണ്ട്. അവരും ദൈവത്തിെൻറ മക്കളാണ്. സ്വവർഗാനുരാഗിയായത് കൊണ്ട് ആരെയും പുറത്താക്കുകയോ, ദയനീയമായ അവസ്ഥയിലേക്ക് നയിക്കുകയോ ചെയ്യരുതെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. മുമ്പും സ്വവർഗാനുരാഗികൾക്ക് വേണ്ടി ശബ്ദിച്ചിട്ടുള്ളയാളാണ് മാർപ്പാപ്പ. സ്വവർഗാനുരാഗികൾ, ജിപ്സികള്‍, ജൂതര്‍ എന്നിവര്‍ക്കെതിരെ ക്രോധം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ അദ്ദേഹം ഹിറ്റ്ലറോടായിരുന്നു ഉപമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.