സ്ഥാനത്യാഗ അഭ്യൂഹം തള്ളി മാർപാപ്പ
text_fieldsറോം: വരുംനാളുകളിൽ വിരമിച്ചേക്കുമെന്ന അഭ്യൂഹം തള്ളി ഫ്രാൻസിസ് മാർപാപ്പ. കാനഡ സന്ദർശനത്തിന് ഒരുങ്ങുകയാണെന്നും അതുകഴിഞ്ഞ് മോസ്കോയിലേക്കും കിയവിലേക്കും പോകണമെന്ന് ആഗ്രഹിക്കുന്നതായും മാർപാപ്പ പറഞ്ഞു. തനിക്ക് ഗുരുതര രോഗബാധയുണ്ടെന്ന പ്രചാരണവും മാർപാപ്പ നിഷേധിച്ചു.
പുതിയ വത്തിക്കാൻ ഭരണഘടന ചർച്ചക്കായി കർദിനാൾമാരുടെ യോഗം, പുതിയ കർദിനാൾമാരെ വാഴിക്കൽ തുടങ്ങിയ പരിപാടികൾ അടുത്ത ആഗസ്റ്റിൽ നടക്കാനിരിക്കെയാണ് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ നിലപാട് വ്യക്തമാക്കൽ. മാർപാപ്പ ഇറ്റലിയിലെ ലാക്വില നഗര സന്ദർശനവും പ്രഖ്യാപിച്ചിരുന്നു. മുമ്പ്, ബെനഡിക്ട് 16ാമൻ മാർപാപ്പ വിരമിക്കുന്നതിന് നാലു വർഷം മുമ്പ് ലാക്വില സന്ദർശിച്ചിരുന്നു. 600 വർഷത്തിനിടെ ആദ്യമായാണ് ഒരു മാർപാപ്പ സ്ഥലത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.