യുക്രെയ്ൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് അഗാധമായ ദു:ഖം രേഖപ്പെടുത്തി മാർപാപ്പ
text_fieldsകിയവ്: റഷ്യൻ സേനയുടെ യുക്രെയ്ൻ അധിനവേശം മുന്നേറുന്നതിനിടെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്ൻ നേരിടുന്ന കഷ്ടതയിൽ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാൻ വ്യക്തമാക്കി. യുക്രെയ്നിലെ സാഹചര്യത്തില്‍ അതീവ ദുഃഖിതനാണെന്ന് മാര്‍പാപ്പ സെലന്‍സ്‌കിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം റഷ്യന്‍ എംബസിയിലെത്തി യുദ്ധം അവസാനിപ്പിച്ച് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സ്ഥാനപതി ആൻഡ്രി യുറാഷിനോട് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.
'സമാധാനത്തിനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി..യുക്രൈന്‍ ജനതയ്ക്ക് ആത്മീയ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ്, പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.
Thanked Pope Francis @Pontifex for praying for peace in Ukraine and a ceasefire. The Ukrainian people feel the spiritual support of His Holiness.
— Володимир Зеленський (@ZelenskyyUa) February 26, 2022
'ദൈവത്തിന്റെ ആയുധങ്ങളുപയോഗിച്ച് പൈശാചിക ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനാണ് ദൈവം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പ്രാര്‍ത്ഥനയും വിശുദ്ധിയുടെ ഉപവാസവുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങള്‍. സമാധാനത്തിന്റെ രാജ്ഞി ലോകത്തെ യുദ്ധത്തില്‍ നിന്ന് സംരക്ഷിക്കട്ടെ'. മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചു.
#PrayTogether #Ukraine pic.twitter.com/nwQ5sNSuHy
— Pope Francis (@Pontifex) February 26, 2022
അതിനിടെ യുക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ കീവ് നിയന്ത്രണത്തിലാക്കാൻ റഷ്യക്കൊപ്പം ചേർന്ന് ചെചൻ സൈന്യവും ആക്രമണം ശക്തമാക്കി. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലും ഖാര്‍ക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രെയ്നിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.