യുക്രെയ്ൻ അഭയാർഥികളെ സന്ദർശിച്ച് മാർപാപ്പ
text_fieldsബുഡപെസ്റ്റ്: ഹംഗറിയിൽ സന്ദർശനം നടത്തുന്ന ഫ്രാൻസിസ് മാർപാപ്പ യുക്രെയ്ൻ അഭയാർഥികളെ സന്ദർശിച്ചു. അഭയാർഥികളെ സ്വീകരിച്ച ഹംഗേറിയൻ ജനതയെ അഭിനന്ദിച്ച അദ്ദേഹം, സഹായം ആവശ്യമുള്ള ഓരോരുത്തരെയും സഹായിക്കണമെന്നും ആഹ്വാനം ചെയ്തു.
സെന്റ് എലിസബത്ത് ചർച്ചിൽവെച്ചാണ് ഫ്രാൻസിസ് മാർപാപ്പ അഭയാർഥികളുമായും പാവപ്പെട്ടവരുമായും കൂടിക്കാഴ്ച നടത്തിയത്. എല്ലാവരോടും, പ്രത്യേകിച്ച് ദാരിദ്ര്യവും വേദനയും അനുഭവിക്കുന്നവരോടും വിശ്വാസികളല്ലാത്തവരോടുപോലും സ്നേഹവും കരുണയും കാണിക്കാനാണ് സുവിശേഷം പഠിപ്പിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു.
സന്ദർശനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച പാസ്മനി പീറ്റർ കാത്തലിക് യൂനിവേഴ്സിറ്റിയിലെ തുറന്ന വേദിയിൽ മാർപാപ്പ കുർബാന അർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.