Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിനഡിന് ആദ്യ വനിത...

സിനഡിന് ആദ്യ വനിത അണ്ടര്‍സെക്രട്ടറി

text_fields
bookmark_border
സിനഡിന് ആദ്യ വനിത അണ്ടര്‍സെക്രട്ടറി
cancel

വത്തിക്കാന്‍: കത്തോലിക്ക സഭ പരമ്പരാഗതമായി പിന്തുടരുന്ന രീതി മാറ്റിയെഴുതി ബിഷപ്പുമാരുടെ സിനഡി​െൻറ അണ്ടര്‍സെക്രട്ടറിയായി ആദ്യമായി വനിതയെ നിയമിച്ച് ഫ്രാന്‍സിസ് മാർപാപ്പ. ഫ്രഞ്ച് വനിതയായ സിസ്​റ്റര്‍ നതാലിയ ബെക്വാര്‍ട്ടിനെയാണ് സിനഡില്‍ പുതുതായി അണ്ടര്‍സെക്രട്ടറിയായി നിയമിച്ചത്.

2019 മുതല്‍ സിനഡിലെ കണ്‍സൽട്ടൻറാണ് നതാലിയ. നതാലിയക്ക്​ വോട്ടവകാശവും ഉണ്ട്​. മാനേജ്​മെൻറിൽ ബിരുദാനന്തര ബിരുദധാരിയാണ്​ 52കാരിയായ നതാലിയ. ചര്‍ച്ചുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിലുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കര്‍ദിനാള്‍ മരിയോ ഗ്രെച്ച് അറിയിച്ചു. കഴിഞ്ഞ സിനഡ് യോഗങ്ങളില്‍ പ്രധാനികളായി പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചിരുന്നു.

എന്നാൽ, ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സിസ്​റ്റര്‍ നതാലിയയെ പോപ്പ് നാമനിര്‍ദേശം ചെയ്തതോടെ പുതിയ വാതിലാണ് തുറന്നിരിക്കുന്നത്.

ബിഷപ്പുമാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കും നിര്‍ണായക സ്വാധീനമുള്ള സിനഡിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങള്‍ക്ക് പലര്‍ക്കും വോട്ടവകാശം ഇല്ലായിരുന്നു. ഇപ്പോള്‍ വോട്ടവകാശത്തോടെ സിസ്​റ്റര്‍ നതാലിയയെ നിയമിക്കുന്ന പോപ്പി​െൻറ തീരുമാനത്തിന് സ്ത്രീകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popevatican
Next Story