13 പുതിയ കർദിനാൾമാരെ നാമനിർദേശം ചെയ്ത് മാർപാപ്പ
text_fieldsവത്തിക്കാൻ സിറ്റി: യു.എസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ നിലയുറപ്പിച്ച് ശ്രദ്ധേയനായ ആർച്ച് ബിഷപ് വിൽട്ടൺ ഗ്രിഗറി ഉൾപെടെ 13 പേരെ കർദിനാൾമാരായി ഫ്രാൻസിസ് മാർപാപ്പ നാമനിർദേശം ചെയ്തു. യു.എസിൽനിന്ന് ആദ്യമായി ഈ പദവിയിലെത്തുന്ന കറുത്ത വംശജനാണ് ഗ്രിഗറി. നവംബർ 28ന് നടക്കുന്ന ചടങ്ങിൽ ഇവർ കർദിനാൾമാരായി വാഴ്ത്തപ്പെടും.
പുതുതായി അവരോധിക്കപ്പെടുന്നവരിൽ ഒമ്പതുപേർക്ക് 80 വയസ്സിനു താഴെയാണ് പ്രായം. അതിനാൽ അവർക്ക് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള രഹസ്യ കോൺേക്ലവിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. മാഴ്സലോ സെമറാറോ, ബ്രൂണെ സ്വദേശിയായ ബിഷപ് കൊർണേലിയസ് സിം, ആർച്ച് ബിഷപ് സിൽവാനോ ടൊമാസി, ഫെറോസി, അരിസ്മെൻഡി എസ്ക്വിവൽ തുടങ്ങിയവർ പട്ടികയിലുണ്ട്. ഇറ്റലി, റുവാണ്ട, ഫിലിപ്പീൻസ്, ചിലി ഉൾപെടെ രാജ്യങ്ങളിൽനിന്നാണ് പുതിയ കർദിനാൾമാർ.
ജോർജ് േഫ്ലായിഡ് കൊല്ലപ്പെട്ടതിനു പിന്നാലെ യു.എസിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര സംഘർഷവുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചയാളാണ് ഗ്രിഗറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.