റഷ്യയെ നിശിതമായി വിമർശിച്ചും യുക്രെയ്നെ പുകഴ്ത്തിയും മാർപാപ്പ
text_fieldsറോം: യുക്രെയ്നിൽ റഷ്യൻ സൈന്യത്തിന്റെ അക്രമത്തെയും ക്രൂരതയെയും നിശിതമായി വിമർശിച്ചും യുക്രെയ്നികളുടെ വീരത്വത്തെയും ധൈര്യത്തെയും പ്രകീർത്തിച്ചും ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞമാസം വത്തിക്കാനിൽ ജെസ്യൂട്ട് മാഗസിനുകളുടെ യൂറോപ്യൻ എഡിറ്റർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ നിർണായകമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. ചൊവ്വാഴ്ച ഇറ്റാലിയൻ ദിനപത്രങ്ങളായ ലാ സ്റ്റാമ്പ, അവ്വെനീർ എന്നിവയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്.
'നല്ലവരും മോശക്കാരും' ഇല്ലെന്നും നാറ്റോയുടെ കിഴക്കൻ വിപുലീകരണം റഷ്യയെ ചൊടിപ്പിച്ചുവെന്നും റഷ്യൻ അധിനിവേശത്തെ കടുത്തഭാഷയിൽ വിമർശിച്ച് മാർപാപ്പ പറയുന്നു. ഈ സാഹചര്യത്തിൽ താൻ പുടിന്റെ പക്ഷത്താണെന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ, അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ സൈന്യത്തിന്റെ അക്രമവും ക്രൂരതയും കാണുമ്പോൾ, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നാം മറക്കരുത്. യുദ്ധത്തെ ന്യായീകരിച്ച റഷ്യൻ പാത്രിയാർക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്തുമെന്നത് അദ്ദേഹം സ്ഥിരീകരിച്ചു. അതേസമയം, യുക്രെയ്നിയക്കാരുടെ ധൈര്യത്തെ പുകഴ്ത്തുകയും സ്വയം പ്രതിരോധിക്കാൻ അവർക്ക് അവകാശമുണ്ടെന്ന് വീണ്ടും ആവർത്തിക്കുകയും ചെയ്തു. റഷ്യ വിചാരിച്ചത് ഒരാഴ്ചക്കുള്ളിൽ അവസാനിക്കുമെന്നാണ്. എന്നാൽ, യുക്രെയ്ൻകാർ കണക്കുകൂട്ടൽ തെറ്റിച്ചതായും മാർപാപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.