Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റ്: മൂന്ന് മന്ത്രിമാരെ സസ്​പെൻഡ് ചെയ്ത് മാലദ്വീപ്

text_fields
bookmark_border
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റ്: മൂന്ന് മന്ത്രിമാരെ സസ്​പെൻഡ് ചെയ്ത് മാലദ്വീപ്
cancel

ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ഇ​ന്ത്യ​യെ​യും അ​ധി​േ​ക്ഷ​പി​ച്ച​ത് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ മൂ​ന്ന് ഡെ​പ്യൂ​ട്ടി മ​ന്ത്രി​മാ​രെ മാ​ല​ദ്വീ​പ് സ​സ്​​പെ​ൻ​ഡ് ചെ​യ്തു. യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി മ​ന്ത്രി​മാ​രാ​യ മ​ൽ​ഷ ശ​രീ​ഫ്, മ​റി​യം ഷി​യൂ​ന, അ​ബ്ദു​ല്ല മ​ഹ്സൂം മാ​ജി​ദ് എ​ന്നി​വ​രെ​യാ​ണ് സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത്. അ​ധി​​ക്ഷേ​പ​ത്തി​നെ​തി​രെ ഇ​ന്ത്യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും വി​വാ​ദം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ലു​ണ്ടാ​ക്കു​ക​യും മാ​ല​ദ്വീ​പി​നെ ബ​ഹി​ഷ്ക​രി​ക്കാ​ൻ ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ സെ​ലി​ബ്രി​റ്റി​ക​ൾ സ​മൂ​ഹ മാ​ധ്യ​മ കാ​മ്പ​യി​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദ്വീ​പ് രാ​ജ്യ​ത്തി​ന്റെ ന​ട​പ​ടി.

ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍ശ​ന​ത്തി​നു പി​ന്നാ​ലെ മോ​ദി പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ല​ദ്വീ​പി​ന് ബ​ദ​ലാ​യി ല​ക്ഷ​ദ്വീ​പി​നെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കാ​നാ​ണ് മോ​ദി ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്ന​ത​ര​ത്തി​ൽ ച​ര്‍ച്ച​ക​ളും തു​ട​ങ്ങി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ദി​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ച് മ​ന്ത്രി മ​റി​യം ഷി​യൂ​ന എ​ക്സി​ൽ വി​വാ​ദ പോ​സ്റ്റി​ട്ട​ത്.

ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു​വെ​ങ്കി​ലും നി​ര​വ​ധി മാ​ല​ദ്വീ​പു​കാ​ർ ഇ​ന്ത്യ​​ക്കാ​രെ അ​വ​ഹേ​ളി​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​ന്നു. മ​റ്റൊ​രു മ​ന്ത്രി അ​ബ്ദു​ല്ല മ​ഹ്സൂം മാ​ജി​ദ്, ഇ​ന്ത്യ മാ​ല​ദ്വീ​പി​നെ ല​ക്ഷ്യം​വെ​ക്കു​ന്നു​വെ​ന്നും ബീ​ച്ച് ടൂ​റി​സ​ത്തി​ല്‍ ഇ​ന്ത്യ വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ടെ​ന്നും ‘എ​ക്സി’​ൽ കു​റി​ച്ചു. ‘നീ​ക്കം ന​ല്ല​താ​ണ്. എ​ന്നാ​ൽ ഞ​ങ്ങ​ളോ​ട് മ​ത്സ​രി​ക്കാ​നു​ള്ള ശ്ര​മം വ​ഞ്ച​നാ​പ​ര​മാ​ണ്. എ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ൾ ന​ൽ​കു​ന്ന സേ​വ​നം അ​വ​ർ​ക്ക് കൊ​ടു​ക്കാ​നാ​വു​ക? എ​ങ്ങ​നെ അ​വ​ർ​ക്ക് അ​ത്ര​യും വൃ​ത്തി​യു​ള്ള​വ​രാ​കാ​ൻ ക​ഴി​യും​? മു​റി​ക​ളി​ലെ സ്ഥി​രം മ​ണം ത​ന്നെ​യാ​ണ് ഏ​റ്റ​വും വ​ലി​യ അ​ധോ​ഗ​തി’- ഇ​താ​യി​രു​ന്നു മാ​ജി​ദി​ന്റെ പോ​സ്റ്റ്.

ഇ​തോ​ടെ, മാ​ല​ദ്വീ​പി​നെ ബ​ഹി​ഷ്ക​രി​ക്കൂ എ​ന്ന ഹാ​ഷ്ടാ​ഗു​മാ​യി ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ സെ​ലി​ബ്രി​റ്റി​ക​ൾ മാ​ല​ദ്വീ​പി​നെ​തി​രാ​യും മോ​ദി​ക്കും ല​ക്ഷ​ദ്വീ​പി​നും അ​നു​കൂ​ല​മാ​യും സ​മൂ​ഹ മാ​ധ്യ​മ കാ​മ്പ​യി​ൻ തു​ട​ങ്ങി. ഇ​ന്ത്യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ചു. മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ദ്വീ​പ് രാ​ഷ്ട്ര​ത്തി​ന്റെ പു​രോ​ഗ​തി​ക്കും സു​ര​ക്ഷ​ക്കും​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​ണ് ഇ​ന്ത്യ​യെ​ന്നും മാ​ല​ദ്വീ​പ് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ പ്ര​സി​ഡ​ന്റു​മാ​യ മു​ഹ​മ്മ​ദ് ന​ശീ​ദ് വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നു. മ​ന്ത്രി​മാ​രു​ടെ പ​രാ​മ​ർ​ശം വ്യ​ക്തി​പ​ര​മാ​ണെ​ന്നും സ​ര്‍ക്കാ​ര്‍ ന​യ​മ​ല്ലെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന വി​ദ്വേ​ഷ ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മാ​ല​ദ്വീ​പ് ഭ​ര​ണ​കൂ​ടം ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം പു​റ​ത്തി​റ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു സ​സ്​​പെ​ൻ​ഷ​ൻ.

ഭരണം മാറി, ചൈനയോട് ചാഞ്ഞ് മാലദ്വീപ്

ഇ​ന്ത്യ​ക്കു പ​ക​രം ചൈ​ന​യോ​ടു ചേ​ർ​ന്നു​നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മു​ഹ​മ്മ​ദ് മു​യി​സു ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​റ്റ​തു മു​ത​ലാ​ണ് മാ​ല​ദ്വീ​പ്-​ഇ​ന്ത്യ ബ​ന്ധം വ​ഷ​ളാ​യ​ത്. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ദ്വീ​പി​ല്‍നി​ന്ന് ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തെ നീ​ക്കു​മെ​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ് മു​യി​സു​വി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം. പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ ചൈ​നാ സ​ന്ദ​ര്‍ശ​ന​ത്തി​നും മു​യി​സു ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ന്‍പി​ങ്ങു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പു​തി​യ വി​വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModimaldivesMaldives Issue
News Summary - Post against PM Narendra Modi: Maldives suspends three ministers
Next Story