എല്ലാം നിമിഷനേരം കൊണ്ട് തകർന്നടിഞ്ഞു; അഫ്ഗാനിസ്‍താനിലെ ഭൂചലനത്തിൽ മരണം 1000 കടന്നു
text_fieldsകാബൂൾ: അഫ്ഗാനിസ്താനെ തകർത്തെറിഞ്ഞ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഞായറാഴ്ച അർധരാത്രിയാണ് പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഹെറാത്ത് നഗരത്തിൽ നിന്ന് 40 കി.മി അകലെയാണ് പ്രഭവകേന്ദ്രം.
പിന്നാലെ എട്ട് തുടർ ചലനങ്ങളുമുണ്ടായി. ഭൂചലനത്തിൽ നിരവധി വീടുകൾ തകർന്നു. ഹെറാത്ത് പ്രവിശ്യയിലെ ഏതാണ്ട് 600 വീടുകൾ തകർന്നതായാണ് കണക്കാക്കുന്നത്. 4200ഓളം ആളുകൾ ഭവനരഹിതരായി. ഇറാനുമായി അതിർത്തി പങ്കിടുന്ന ഹെറാത്തിൽ ഏതാണ്ട് 19 ലക്ഷം ആളുകളാണ് താമസിക്കുന്നത്.
അഫ്ഗാനിൽ ഭൂചലനങ്ങൾ പതിവാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍, റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് 1000ത്തിലധികം ആളുകള്‍ മരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.