പ്രവാസി ലീഗൽ സെൽ മലേഷ്യ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
text_fieldsകോലാലംപൂർ: പ്രവാസി ലീഗൽ സെൽ മലേഷ്യ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം. കോലാലംപൂർ വിസ്‌മ കൺവെൻഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി ലീഗൽ സെൽ മലേഷ്യ ചാപ്റ്റർ കോഓഡിനേറ്റർ അഡ്വ. ജയശീലൻ അധ്യക്ഷത വഹിച്ചു.
തുടർന്നുള്ള ചർച്ചയിൽ മലേഷ്യയിലെ വിവിധ ജയിലിൽ ശിക്ഷയനുഭവിക്കുന്ന ഇന്ത്യക്കാരുടെ കണക്കെടുക്കാനും അർഹിക്കുന്ന കേസുകളിൽ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ നിയമ സഹായം ലഭ്യമാക്കാനും തീരുമാനമെടുത്തു. നിരവധി ഇന്ത്യക്കാർ മനുഷ്യക്കടത്തിനും മയക്കുമരുന്നു കള്ളക്കടത്തിനും മറ്റും വിധേയരാകുന്ന സാഹചര്യത്തിൽ സുരക്ഷിത കുടിയേറ്റത്തെക്കുറിച്ചു ബോധവത്കരണം നടത്താനും തീരുമാനമായി.
മലേഷ്യയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ നിരവധി ഇന്ത്യൻ അഭിഭാഷകർ ലീഗൽ സെല്ലിന്റെ പ്രവർത്തങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.