ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ പൊലീസുകാർ തടഞ്ഞു; ഗർഭഛിദ്രം സംഭവിച്ച യുവതിക്ക് 480,000 ഡോളർ നഷ്ടപരിഹാരം
text_fieldsവാഷിങ്ടൺ: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ പോലീസുകാർ തടഞ്ഞു നിർത്തിയതിനാൽ ഗർഭഛിദ്രം സംഭവിച്ചുവെന്ന യുവതിയുടെ പരാതിയിൽ 480,000 ഡോളർ (38,393,958 രൂപ) നഷ്ടപരിഹാരം നൽകാൻ വിധി. സാന്ദ്ര ക്വിനോൻസ് എന്ന യുവതിക്ക് നഷ്ടപരിഹാരം നൽകാനാണ് യു.എസ് കോടതി വിധി.
സംഭവം നടക്കുമ്പോൾ സാന്ദ്ര ഗർഭിണിയായിരുന്നു. 2016ൽ പ്രബേഷൻ ലംഘനത്തിന് ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു അവർ. ജയിലിൽ കഴിയവെ, 28കാരിയായ സാന്ദ്രയുടെ ആരോഗ്യനില വഷളായി. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ അതിനു എടുത്ത കാലതാമസം കുഞ്ഞിനെ നഷ്ടമാക്കി. പൊലീസിന്റെ വീഴ്ചയാണ് ഗർഭഛിദ്രത്തിനു കാരണമെന്ന് കാണിച്ച് സാന്ദ്ര കോടതിയിൽ പരാതി നൽകുകയായിരുന്നു.
കേസ് 2020ൽ ഫെഡറൽ കോടതി തള്ളിയിരുന്നു. പിന്നീട് അപ്പീൽ കോടതി കേസ് ഫയലിൽ സ്വീകരിക്കുന്നു. ഗർഭം അലസിയതിനു ശേഷവും സാന്ദ്ര കുറെ കാലം ജയിലിൽ കഴിഞ്ഞതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.