Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യക്കാരുടെ...

റഷ്യക്കാരുടെ ‘പ്രസവമുറി’യായി അർജൻറീന; കുഞ്ഞുങ്ങൾക്ക് ഉടൻ പൗരത്വം ലഭിക്കുന്നതാണ് റഷ്യൻ സ്ത്രീകളെ ആകർഷിക്കുന്നത്

text_fields
bookmark_border
റഷ്യക്കാരുടെ ‘പ്രസവമുറി’യായി അർജൻറീന;  കുഞ്ഞുങ്ങൾക്ക് ഉടൻ പൗരത്വം ലഭിക്കുന്നതാണ് റഷ്യൻ സ്ത്രീകളെ ആകർഷിക്കുന്നത്
cancel

ബ്വേ​ന​സ് എ​യ്റി​സ്: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ നി​ന്ന് അ​ർ​ജ​ന്റീ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബ്വേ​ന​സ് എ​യ്റി​സി​ലേ​ക്കു​ള്ള ദൂ​രം 13,520 കി​ലോ​മീ​റ്റ​ർ. 17 മ​ണി​ക്കൂ​റാ​ണ് വി​മാ​ന​യാ​ത്ര സ​മ​യം. ഈ ​സ​മ​യ​വും ദൂ​ര​വും ഗ​ർ​ഭ​ത്തി​ന്റെ പ്ര​യാ​സ​ങ്ങ​ളു​മെ​ല്ലാം അ​വ​ഗ​ണി​ച്ച് റ​ഷ്യ​യി​ൽ നി​ന്ന് ഗ​ർ​ഭി​ണി​ക​ൾ ഈ ​ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ത്തേ​ക്കെ​ത്തു​ക​യാ​ണ്. ല​ക്ഷ്യം അ​ർ​ജ​ന്റീ​ന​യി​ൽ പ്ര​സ​വി​ക്ക​ലാ​ണ്.

ജ​നി​ച്ചാ​ലു​ട​ൻ കു​ഞ്ഞി​ന് പൗ​ര​ത്വം ല​ഭി​ക്കും മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സും അ​ർ​ജ​ൻ​റീ​ന​ൻ പാ​സ്പോ​ർ​ട്ടി​നു​ള്ള സ്വീ​കാ​ര്യ​ത​യും ക്ഷേ​മ​പ​ദ്ധ​തി​ക​ളു​മാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ന്ന വ്യാ​ജേ​ന റ​ഷ്യ​ൻ സ്ത്രീ​ക​ളെ അ​ർ​ജ​ന്റീ​ന​യി​ൽ എ​ത്തി​ക്കു​ന്ന​ത്. റ​ഷ്യ​ൻ സ്ത്രീ​ക​ൾ അ​ർ​ജ​ൻ​റീ​ന​യെ ‘പ്ര​സ​വ മു​റി’​യാ​ക്കി മാ​റ്റി​​യി​ട്ട് ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം 21,757 റ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണ് അ​ർ​ജ​ന്റീ​ന​യി​ൽ എ​ത്തി​യ​ത്. ഇ​തി​ൽ 10,500ഓ​ളം പേ​രും ഗ​ർ​ഭി​ണി​ക​ളാ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ മാ​ത്രം 5819 റ​ഷ്യ​ൻ ഗ​ർ​ഭി​ണി​ക​ളും എ​ത്തി. ഇ​ത്ത​ര​ത്തി​ൽ വ​ൻ​തോ​തി​ൽ റ​ഷ്യ​ൻ ഗ​ർ​ഭി​ണി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ർ​ജ​ൻ​റീ​ന​ൻ സ​ർ​ക്കാ​റും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളും ഗൗ​ര​വ​മാ​യി ക​ണ്ടി​രു​ന്നു​മി​ല്ല.

എ​ന്നാ​ൽ, അ​ടു​ത്തി​ടെ ​സ്​​ലോ​വാ​ക്യ​യി​ൽ മൂ​ന്ന് റ​ഷ്യ​ൻ സ്ത്രീ​ക​ളെ ചാ​ര​വൃ​ത്തി കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് അ​ർ​ജ​ന്റീ​ന ഗൗ​ര​വ​മാ​യി വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്. റ​ഷ്യ​ൻ വം​ശ​ജ​രാ​ണെ​ങ്കി​ലും മൂ​ന്നു പേ​രും അ​ർ​ജ​ന്റീ​ന​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​യി​രു​ന്നു. അ​ർ​ജ​ന്റീ​ന​ൻ പൗ​ര​ന്മാ​ർ ചാ​ര​വൃ​ത്തി​ക്ക് പി​ടി​ക്ക​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ‘റ​ഷ്യ​ൻ ​പ്ര​സ​വം’ സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ടം തി​രി​ച്ച​റി​യു​​ന്ന​ത്. മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​കു​ന്ന​ത് അ​ട​ക്കം ക​ണ​ക്കി​ലെ​ടു​ത്ത് ഗൗ​ര​വ​മാ​യി സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് അ​ർ​ജ​ന്റീ​ന​ൻ താ​മ​സ കു​ടി​യേ​റ്റ വി​ഭാ​ഗം. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തേ​ക്കെ​ത്തി​യ ആ​റ് റ​ഷ്യ​ൻ ഗ​ർ​ഭി​ണി​ക​ളെ ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ന്ന വ്യാ​ജേ​ന രാ​ജ്യ​​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ​ശ്ര​മി​ച്ച​തി​നാ​ലാ​ണ് ത​ട​ഞ്ഞ​തെ​ന്ന് മൈ​ഗ്രേ​ഷ​ൻ നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഫ്ലോ​റ​ൻ​സി​യ കാ​രി​ഗ്നാ​നോ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലെ ഇ​ത്യോ​പ്യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ 33 റ​ഷ്യ​ക്കാ​രാ​ണ് രാ​ജ്യ​ത്തേ​ക്കെ​ത്തി​യ​ത്. രാ​ജ്യ​ത്ത് വ​രു​ന്ന​തോ പ്ര​സ​വി​ച്ച് കു​ഞ്ഞു​ങ്ങ​ൾ​ക്ക് പൗ​ര​ത്വം ല​ഭി​ക്കു​ന്ന​തോ ത​ട​യാ​ൻ ഉ​​ദ്ദേ​ശി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, അ​ർ​ജ​ന്റീ​ന​ൻ പാ​സ്പോ​ർ​ട്ടും പൗ​ര​ത്വ​വും ല​ഭി​ച്ച ശേ​ഷം ഇ​വ​ർ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യാ​ത്ത സാ​ഹ​ച​ര്യം പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​താ​യും മൈ​ഗ്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. ലോ​ക​ത്ത് ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്പോ​ർ​ട്ടു​ക​ളി​ൽ ഒ​ന്നാ​ണ് അ​ർ​ജ​ന്റീ​ന​യു​ടേ​ത്. 171 രാ​ജ്യ​ങ്ങ​ളി​ൽ വി​സ ര​ഹി​ത​മാ​യി പ്ര​വേ​ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinapregnant Russians
News Summary - pregnant Russians flock to Argentina
Next Story