ഫീജി പരമോന്നത പൗര ബഹുമതി രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമ്മാനിച്ചു
text_fieldsസുവ: ഫീജിയുടെ പരമോന്നത പൗര ബഹുമതിയായ കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫീജി രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമ്മാനിച്ചു. ഫീജി പ്രസിഡന്റ് റാതു വില്യാം മൈവലിലി കറ്റോണിവേരെയാണ് ബഹുമതി സമ്മാനിച്ചത്. രണ്ട് ദിവസത്തെ ഫീജി സന്ദർശനത്തിനെത്തിയ മുർമു, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിെന്റ പ്രതിഫലനമെന്ന് ബഹുമതിയെ വിശേഷിപ്പിച്ചു.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ദ്വീപസമൂഹം സന്ദർശിക്കുന്നത്. ഫീജി പാർലമെന്റിനെയും അവർ അഭിസംബോധന ചെയ്തു. ശക്തവും സമ്പന്നവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഫീജിയുമായി സഹകരിക്കാൻ തയാറാണെന്ന് മുർമു പറഞ്ഞു.
സുവയിലെ മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹൈസ്കൂളിൽ വിദ്യാർഥികളുമായി സംവദിച്ച രാഷ്ട്രപതി, മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. 1960ൽ ഫീജിയിലെ ഗുജറാത്ത് എജുക്കേഷൻ സൊസൈറ്റി നിർമിച്ചതാണ് സ്കൂൾ.
ആറുദിന പര്യടനത്തിെന്റ ഭാഗമായി ന്യൂസിലൻഡ്, തിമൂർ-ലെസ്റ്റെ എന്നീ രാജ്യങ്ങളും രാഷ്ട്രപതി സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.