ദിവസങ്ങൾക്കുളളിൽ ഫ്രാൻസിൽ വീണ്ടും ആക്രമണം; വൈദികന് വെടിയേറ്റു
text_fieldsപാരീസ്: ഫ്രാൻസിൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും ആക്രമണം. അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ ഗ്രീക്ക് ഒാർത്തഡോക്സ് വൈദികന് ഗുരുതരമായി പരിക്കേറ്റു.
ഫ്രഞ്ച് നഗരമായ ലിയോണിലെ പള്ളിയുടെ മുമ്പിലായിരുന്നു ആക്രമണം. പള്ളി അടച്ച് പോകാൻ ഒരുങ്ങുകയായിരുന്ന വൈദികനെ അജ്ഞാതെനത്തി വെടിവെക്കുകയായിരുന്നു.
പരിക്കേറ്റ വൈദികനെ ലിയോണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാതൻ ഒറ്റക്കെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അക്രമിയെ കണ്ടെത്തുന്നതിനായി ലിയോൺ നഗരം അടച്ചു. പള്ളിക്ക് ചുറ്റും പൊലീസ് വളയുകയും ചെയ്തു. അതേസമയം ഭീകരാക്രമണമാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
രണ്ടുദിവസം മുമ്പ് ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയിൽ കത്തിയുമായി എത്തിയ ഒരാൾ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
വെടിവെപ്പ് സംബന്ധിച്ച് ഫ്രഞ്ച് ഭീകരവിരുദ്ധ വിഭാഗം അന്വേഷിക്കും. ആഭ്യന്തരമന്ത്രി പ്രത്യേക അടിയന്തിര സംഘത്തെ കേസ് അന്വേഷിക്കുന്നതിനായി നിയോഗിക്കുകയും ചെയ്തു. ആരാധനാലയങ്ങളിലും സ്കൂളുകളിലും കൂടുതൽ സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.