റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തി ബ്രിട്ടൻ; പിന്നാലെ കാനഡയും
text_fieldsലണ്ടൻ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെയും മറ്റ് റഷ്യൻ പൗരന്മാരുടെയും ബാങ്കുകളുടെ ആസ്തി മരവിപ്പിച്ച് ബ്രിട്ടൻ. സമ്പന്നരായ റഷ്യൻ പൗരന്മാരെ ലക്ഷ്യമിട്ട് ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉപരോധ പാക്കേജ് പുറത്തിറക്കി. തൊട്ടുപിറകെ റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തി കാനഡയും രംഗത്തെത്തി. അയൽരാജ്യമായ യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിനെതിരെയാണ് പാശ്ചാത്യ രാജ്യങ്ങളുടെ ഏകോപനം.
വ്‌ളാഡിമിർ പുടിന്റെ നികൃഷ്ടവും ക്രൂരവുമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടു. പുടിനുമായി അടുത്ത ബന്ധമുള്ളവർക്കും ലണ്ടനിൽ ആഢംബര ജീവിതം നയിക്കുന്ന സമ്പന്നരായ റഷ്യൻ പൗരന്മാർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ റഷ്യയുടെ മുൻനിര വിമാനക്കമ്പനിയായ എയ്റോഫ്ലോട്ട് ബ്രിട്ടനിൽ ഇറങ്ങുന്നതിൽ വിലക്കേർപ്പെടുത്തുകയും റഷ്യയിലേക്കുള്ള ഇരട്ട കയറ്റുമതി ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. റഷ്യയിലേക്കുള്ള ചില ഹൈടെക് വ്യവസായത്തിന്റെ ഭാഗമായുള്ള കയറ്റുമതിയും ബ്രിട്ടൻ നിരോധിച്ചിട്ടുണ്ട്.
അതിനിടെ, റഷ്യക്കെതിരായ ഉപരോധത്തിന് ജി 7 രാജ്യങ്ങളുടെ അംഗീകാരമുണ്ടെന്നും രാഷ്ട്രത്തലവന്മാരുമായി വിഷയം ചർച്ച ചെയ്തിരുന്നെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.