25 ലക്ഷം കോപ്പി, 165 കോടി രൂപ അഡ്വാൻസ്, 16 ഭാഷ; ഹാരിയുടെ പുസ്തകം വിപണിയിൽ
text_fieldsകാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ഹാരി രാജകുമാരന്‍റെ ആത്മകഥ 'സ്പെയര്‍' യു.കെയില്‍ വില്‍പനക്കെത്തി. ബ്രിട്ടീഷ് രാജകുടുംബത്തിന് കൂടുതല്‍ നാണക്കേടുണ്ടാക്കിയാണ് പുസ്തകം വിപണിയിലെത്തിയത്. ഹാരിയുടെ മാതാവ് അന്തരിച്ച ഡയാന രാജകുമാരിയെക്കുറിച്ച് പത്രപ്രവര്‍ത്തകനായ ആന്‍ഡ്രൂ മോര്‍ട്ടണ്‍ 1992ല്‍ എഴുതിയ 'ഡയാന: ഹെർ ട്രൂ സ്റ്റോറി' എന്ന പുസ്തകത്തിന്‍റെ റിലീസിനു ശേഷം ഒരു ബുക്കിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് സ്പെയറിനു ലഭിച്ചത്. പുസ്തകത്തിനായി അര്‍ധരാത്രി ചില യു.കെ സ്റ്റോറുകള്‍ തുറന്നു. 16 ഭാഷകളില്‍ ഓഡിയോ ബുക്കായി വിപണിയിലെത്തുന്ന ബുക്കിന്‍റെ സ്പാനിഷ് പതിപ്പ് നേരത്തെ ചോർന്നിരുന്നു. വിവാദമായതോടെ പതിപ്പ് പിന്നീട് പിന്‍വലിക്കുകയായിരുന്നു.
പിതാവ് ചാള്‍സ് രാജകുമാരനെക്കുറിച്ചും മാതാവ് ഡയാന,സഹോദരന്‍ വില്യം എന്നിവരെക്കുറിച്ച് സ്പെയറില്‍ ഹാരി പറയുന്നുണ്ട്. കുട്ടിക്കാലത്ത് നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ചും പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഭാര്യ മേഗനെക്കുറിച്ച് തര്‍ക്കിച്ചപ്പോള്‍ വില്യം തന്നെ ശാരീരികമായി ആക്രമിച്ചെന്ന വെളിപ്പെടുത്തലുകളൊക്കം വിവാദത്തിന് കാരണമായി. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അഫ്ഗാനിസ്ഥാനിലെ സൈനിക സേവനത്തിനിടെ 25 പേരെ കൊലപ്പെടുത്തിയ അവകാശവാദവും സ്പെയറിലുണ്ട്. 25 ലക്ഷം കോപ്പിയാണ് പ്രസാധകർ മുൻകൂട്ടി വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ഏകദേശം 165 കോടി രൂപ ഹാരിക്ക് അഡ്വാൻസായി പ്രസാധകർ നൽകിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.