'യൂറോപ്പില്‍ യുദ്ധം ഉണ്ടാകാറില്ല'; യുക്രെയ്ൻ വിഷയത്തില്‍ വംശീയ പ്രസ്താവനയുമായി വില്യം രാജകുമാരന്‍
text_fieldsലണ്ടൻ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ വംശീയമായി അഭിപ്രായം രേഖപ്പെടുത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരനെതിരെ പ്രതിഷേധം ശക്തമാകുന്നു. യുദ്ധം സാധാരണയായി ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് സംഭവിക്കാറെന്നും യൂറോപ്പിൽ യുദ്ധം കാണുന്നത് വളരെ അപൂർവമാണെന്നുമായിരുന്നു വില്യമിന്റെ പ്രതികരണം.
"യൂറോപ്പില്‍ യുദ്ധവും രക്തച്ചൊരിച്ചിലുമൊക്കെ കാണുന്നത് വളരെ അന്യമാണ്, അപരിചിതമാണ്. ഞങ്ങളെല്ലാം ഉക്രൈന് ഒപ്പമുണ്ട്," എന്നായിരുന്നു വില്യമിന്റെ കമന്റ്.
ചരിത്ര ബോധമില്ലാത്ത രാജകുമാരന്റെ വംശീയ പരാമർശമാണിതെന്നാണ് ഉയർന്നു വന്ന വിമർശനം.ലോകമഹായുദ്ധങ്ങളെ പറ്റി വില്യമിനറിയില്ലേയെന്നും പാശ്ചാത്യ ലോകത്തിന്റെ ചോരക്കറപുരണ്ട ചരിത്രം ഓർക്കുന്നത് നന്നായിരിക്കുമെന്നാണ് വിമർശനം. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ആരാണ് യുദ്ധത്തിന് പിന്നിലെ കാരണാമായതെന്നും കുടുംബത്തിന്റെ പഴയ കൊളോണിയൽ ചരിത്രത്തെ ബ്രിട്ടീഷ് രാജകുമാരൻ അവഗണിക്കുന്നത് മനപ്പൂർവമാണെന്നും വിമർശനമുയർന്നു.
കഴിഞ്ഞ ദിവസം ലണ്ടനിലെ യുക്രെയ്ൻ സാംസ്കാരിക സെന്ററിൽ വെച്ച് വില്യം നടത്തിയ പരാമർശമാണ് വിവാദത്തിലായത്. യുക്രെയ്നിലേക്കുള്ള സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ സഹായിക്കാനെത്തിയതായിരുന്നു വില്യമും ഭാര്യ കെയ്റ്റും. ഇവിടെ വെച്ച് നടത്തിയ പ്രസംഗത്തിലാണ് പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.