പോസ്റ്റ് മോർട്ടം ടേബിളിൽ നിന്ന് ജീവിതത്തിലേക്ക്; ഗോൺസാലോക്ക് ജീവൻ തിരികെ കിട്ടിയത് തലനാഴിരക്ക്
text_fieldsജയിലിൽ മരിച്ച തടവുകാരൻ അധികൃതരെ അമ്പരിപ്പിച്ചുകൊണ്ട് പോസ്റ്റ്മോർട്ടം ടേബിളിൽ കണ്ണു തുറന്നു. സ്പെയിനിലെ വില്ലബോണയിലെ ആസ്ടൂറിയസ് സെൻട്രൽ ജയിലിലാണ് സംഭവം. തടവുകാരനായ ഗോൺസാലോ മൊണ്ടോയ ജിമെനെസാണ് തലനാഴിരക്ക് ജീവിതത്തിലേക്ക് തിരികെയെത്തിയത്.
പോസ്റ്റ്മാർട്ടത്തിനായി സൂക്ഷിച്ച ബാഗിൽ നിന്നും ശബ്ദം കേട്ട് അധികൃതർ പരിശോധിക്കുകയായിരുന്നു. ഗോൺസാലോയെ ജയിലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഒവിഡോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെഡിസിനിലേക്ക് കൊണ്ടുപോയത്.
ജയിലിൽ ഡ്യൂട്ടിയിലുണ്ടായ ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും മരണം സ്ഥിരീകരിച്ചതോടെ വീട്ടുകാരെയും വിവരം അറിയിച്ചിരുന്നു. ജയിലിലെ ഏതെങ്കിലും തടവുകാരൻ മരണപ്പെട്ടാൽ സ്റ്റാൻഡേർഡ് പ്രിയോൺ നടപടിക്രമത്തിന്റെ ഭാഗമായി മരണ വിവരം കുടുംബത്തെ അറിയിക്കണമെന്ന് നിയമമുണ്ടെന്ന് സ്പാനിഷ് പ്രിസൺ സർവീസ് വക്താവ് പറഞ്ഞു. ഗോൺസാലോ മരണത്തിന് മുന്നോടിയായുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും കോടതി പരിശോധനക്ക് നിയോഗിച്ച ഫോറൻസിക് വിദഗ്ധനാണ് മരണം സ്ഥിരീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണം സ്ഥിരീകരിച്ച ദിവസം ഗോൺസാലോ ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായി ജയിൽ അധികൃതരെ അറിയിച്ചിരുന്നു. ശരീരത്തിലെ ഓക്സിജന്‍റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന നിറവ്യത്യാസം ഗോൺസാലോയിൽ പ്രകടമായിരുന്നതായും ഡോക്ടർമാർ പറഞ്ഞു. അമളി മനസ്സിലായതോടെ ഇയാളെ പൊലീസ് മറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഗോൺസാലെയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.