50 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വിൽപനക്ക്
text_fieldsവാഷിങ്ടൺ: 50 കോടി ഉപയോക്താക്കളുടെ ഫോൺ നമ്പറും മറ്റു അടിസ്ഥാന വിവരങ്ങളുമുൾപെടെ ചോർത്തി വിൽപനക്ക് വെച്ച് ഹാക്കർ. കഴിഞ്ഞ ജനുവരി മുതൽ ഹാക്കർ വെബ്സൈറ്റുകളിൽ പറന്നുനടക്കുന്ന ഫേസ്ബുക്കുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പറുകൾ ഉൾപെടെ വിവരങ്ങൾ തന്നെയാണ് ഇവയിലുമുള്ളതെന്ന് കരുതുന്നതായി വിദഗ്ധർ പറയുന്നു. വിവരങ്ങൾ അത്ര പ്രധാനമല്ലാത്തതുകൊണ്ടാകാം, ഇവക്ക് ചെറിയ സംഖ്യ മാത്രമാണ് ഹാക്കർ ആവശ്യപ്പെടുന്നത്.
ഹാക്കർ ചോർത്തിയ വിവരങ്ങൾ ഏറെ പഴക്കമുള്ളതാണെന്നും 2019ൽ പരിഹരിച്ച ഒരു പ്രശ്നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്ക് വാർത്താ കുറിപ്പിൽ അറിയിച്ചു.
അതേ സമയം, വിവരങ്ങൾ ഹാക്കർ വഴി ചോർന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ഇവ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബർ കുറ്റകൃത്യ സ്ഥാപനമായ ഹഡ്സൺ റോക്കിലെ ആലൺ ഗാൽ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.