പറന്നുയരുന്നതിനിടെ വിമാനം കത്തിയമർന്നു; യാത്രക്കാരെല്ലാം അ ത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsഹൂസ്റ്റൺ: പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഹൂസ്റ്റണിലെ ചെറു വിമാനതാവളത്തിലാണ് അപകടമുണ്ടായത്.
ഹൂസ്റ്റണിൽ നിന്ന് ബോസ്റ്റണിലക്കുള്ള യാത്ര തുടങ്ങുകയായിരുന്നു ഫ്ലയർ ബിൽഡേർസ് ഉടമ അലൻ കെന്‍റിന്‍റെ സ്വകാര്യ വിമാനം. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽ തീ പടരുകയായിരുന്നു.
ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ് ആശുപത്രിലേക്ക് മാറ്റേണ്ടി വന്നത്. ഉടനടി പ്രവർത്തിച്ചതിനാൽ ജീവനക്കാരടക്കം മുഴുവൻ ആളുകളുടെയും ജീവൻ രക്ഷിക്കാനായി.
അപകടത്തിന്‍റെ കാരണം പരിശോധിക്കുകയാണെന്ന് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.