കുർദ് അനുകൂല എം.പിയെ പാർലമെൻറിൽനിന്ന് അറസ്റ്റ് ചെയ്ത് തുർക്കി
text_fieldsഇസ്തംബൂൾ: സീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് ദിവസങ്ങളോളം പാർലമെൻറ് വിടാൻ വിസമ്മതിച്ച കുർദിഷ് അനുകൂല പ്രതിപക്ഷ എം.പിയെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു. പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി എം.പിയായ ഉമർ ഫാറൂഖ് ഗെർജിലിയോഗ്ലുവിനെയാണ് തുർക്കി പാർലമെൻറിൽനിന്ന് അറസ്റ്റ് ചെയ്തത്.
എം.പി സ്ഥാനം പിൻവലിച്ചതിനെ തുടർന്ന് നാലുദിവസമായി ഇദ്ദേഹം പാർലമെൻറിൽ കഴിഞ്ഞുവരുകയായിരുന്നു. നൂറോളം പൊലീസുകാർ ഇരച്ചെത്തി ഗെർജിലിയോഗ്ലുവിനെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് അദ്ദേഹത്തിെൻറ പാർട്ടി ആരോപിച്ചു.
സമൂഹമാധ്യമങ്ങൾ വഴി തീവ്രവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് കോടതി ഇദ്ദേഹത്തെ രണ്ടുവർഷത്തെ തടവിന് വിധിച്ചിരുന്നു. തുടർന്നാണ് എം.പി സ്ഥാനം നഷ്ടമായത്. ഇതിൽ പ്രതിഷേധിച്ച് ഗെർജിലിയോഗ്ലു പാർലമെൻറിൽ തന്നെ തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.