അടുത്ത 5-10 വർഷത്തിനിടെ ലോകത്തെ കാത്തിരിക്കുന്നത് കോവിഡിനെക്കാൾ ഭീതിദ പ്രശ്നങ്ങളെന്ന് ഡേവിഡ് ആറ്റൻബറോ
text_fieldsലണ്ടൻ: ലോകം ഞെട്ടിവിറച്ചുനിൽക്കുന്ന കോവിഡ് മഹാമാരിയെക്കാൾ വലിയ പ്രശ്നങ്ങളാണ് അടുത്ത അഞ്ചു, 10 വർഷങ്ങൾക്കുള്ളിൽ നാം നേരിടാൻ പോകുന്നതെന്ന് പ്രമുഖ പരിസ്ഥിതി വാദിയും മാധ്യമ പ്രവർത്തകനുമായ ഡേവിഡ് ആറ്റൻബറോ. ലോകത്തെയൊന്നാകെ മുനയിൽ നിർത്തിയ മഹാമാരി വന്നപ്പോൾ വിഷയങ്ങളിൽ ലോക രാഷ്ട്രങ്ങളുടെ ഐക്യത്തിന്‍റെ പ്രസക്തി ബോധ്യമായെന്നും ഇനി വരാനിരിക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ അനുഭവിക്കുന്നതിനെക്കാൾ ഭീകരമാണെന്നും യു.എൻ കാലാവസ്ഥാ സമ്മേളനത്തിന്‍റെ മുന്നോടിയായി അദ്ദേഹം പറഞ്ഞു. പരിഗണനകളിൽ കാലാവസ്ഥക്ക് മുന്തിയ പരിഗണന നൽകാൻ വിവിധ രാഷ്ട്ര നേതാക്കളുമായി സംസാരിക്കാൻ ചുമതല ലഭിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. അടുത്ത നവംബറിൽ ഗ്ലാസ്ഗോയിലാണ് സമ്മേളനം. ഗ്ലാസ്കോയിൽ ലോക നേതാക്കൾ ഒത്തുചേർന്ന് വിഷയങ്ങളിൽ കൂട്ടായ തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ബി.സിയിെല പ്രശസ്തമായ ലൈഫ് പരമ്പരയുടെ ശിൽപിയാണ് ഡേവിഡ് ആറ്റൻബറോ. പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ സഹോദരനാണ്. ബ്രിട്ടീഷ് സർക്കാറിലെ കാബിനറ്റ് പദവിയുള്ള അലോക് ശർമയാണ് ഗ്ലാസ്ഗോ സമ്മേളനത്തിന്‍റെ അധ്യക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.