സോമാലിയയിൽ ചാവേർ ആക്രമണം: വനിതപാർലമെന്റ് അംഗം അടക്കം 15 പേർ കൊല്ലപ്പെട്ടു
text_fieldsമൊഗാദിശു: സെൻട്രൽ സോമാലിയയിലെ ഗ്രാമീണ പോളിങ് സ്റ്റേഷനിലെ ചാവേർ ബോംബാക്രമണത്തിൽ പ്രമുഖ സോമാലിയൻ വനിതപാർലമെന്റ് അംഗം അടക്കം 15 പേർ കൊല്ലപ്പെട്ടു.
സോമാലിയയിലെ ഹിറാൻ മേഖലയുടെ തലസ്ഥാനമായ ബെലെഡ്വെയ്ൻ പട്ടണത്തിൽ ബുധനാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. പ്രതിപക്ഷ പാർലമെന്റ് അംഗമായ ആമീന മുഹമ്മദ് അബ്ദിയാണ് മരിച്ചത്. നാഷനൽ അസംബ്ലിയിലേക്ക് ഈ ആഴ്ച നടക്കുമെന്ന് കരുതുന്ന തെരഞ്ഞെടുപ്പിനായി ബെലെഡ്വെയ്നിൽ പ്രചാരണം നടത്തുകയായിരുന്നു ആമിന.
സോമാലിയയിലെ വിമത തീവ്രവാദ സംഘമായ അൽ-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കൊല്ലപ്പെട്ട 15 പേരിൽ കൂടുതലും സാധാരണക്കാരാണ്. നിരവധിപേർക്ക് പരിക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥനായ അഹമ്മദ് ഹസൻ പറഞ്ഞു. ചാവേർ ആമിനയുടെ നേരെ പാഞ്ഞടുത്ത് ആലിംഗനം ചെയ്യുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷി ധഖാനെ ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.