അരിവാൾ ചുറ്റിക നക്ഷത്രം വിദ്വേഷ ചിഹ്നം; നിരോധിക്കണമെന്ന് ബ്രസീലിൽ ബിൽ
text_fieldsബ്രസീലിയ: കമ്യൂണിസ്റ്റ് പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം വിദ്വേഷത്തിെൻറ അടയാളമാണെന്നും നിരോധിക്കണമെന്നും ബ്രസീലിയൻ കോൺഗ്രസിൽ ബിൽ. തീവ്ര വലതുപക്ഷ നേതാവായ പ്രസിഡൻറ് ജെയ്ർ ബൊൽസനാരോയുടെ മകനും കോൺഗ്രസ് അംഗവുമായ എഡ്വേഡോ ബൊൽസനാരോയാണ് ബിൽ അവതരിപ്പിച്ചത്.
നാസി ചിഹ്നം പോലെ കമ്യൂണിസ്റ്റ് ചിഹ്നവും നിരോധിക്കണമെന്നും ഉപയോഗിക്കുന്നവർക്ക് ഒമ്പത് മുതൽ 15 വർഷം വരെ തടവുശിക്ഷ നൽകണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു. കമ്യൂണിസമായോ നാസിസമായോ ബന്ധപ്പെട്ട സ്ഥലനാമങ്ങളോ സ്ഥാപനങ്ങളുടെ പേരുകളോ ഉണ്ടെങ്കിൽ അവ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പോളണ്ടിൽ ആദ്യം നാസികളും പിന്നീട് കമ്യൂണിസ്റ്റുകളും അധിനിവേശം നടത്തിയതിെൻറ വാർഷികത്തിലാണ് ഇൗ ആവശ്യം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.