Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദുരന്ത സാധ്യത ബാക്കി;...

ദുരന്ത സാധ്യത ബാക്കി; ബോയിങ്​ 737 മാക്​സ്​ പറത്തില്ലെന്ന്​ പൈലറ്റുമാർ

text_fields
bookmark_border
ദുരന്ത സാധ്യത ബാക്കി; ബോയിങ്​ 737 മാക്​സ്​ പറത്തില്ലെന്ന്​ പൈലറ്റുമാർ
cancel

തുടർച്ചയായ വിമാനാപകടങ്ങൾ കാരണം കുപ്രസിദ്ധിയാർജിച്ച ബോയിങ്​ 737 മാക്​സ്​ വിമാനത്തി​െൻറ കൊമേഴ്​സ്യൽ സേവനങ്ങളിലേക്കുള്ള മടങ്ങിവരവ്​ നീണ്ടേക്കും. രണ്ട്​ മാരക അപകടങ്ങൾക്ക്​ കാരണമായ ഫ്ലൈറ്റ്​ കൺട്രോൾ സിസ്റ്റത്തിലുള്ള അപാകതയടക്കമുള്ള എല്ലാ സുരക്ഷാ പ്രശ്​നങ്ങളും പരിഹരിച്ചാൽ മാത്രം തിരിച്ചുവരാമെന്ന മാനദണ്ഡമായിരുന്നു അധികൃതർ വെച്ചത്​. എന്നാൽ നിലവിൽ വിമാനത്തിന്​ വരുത്തിയ മാറ്റങ്ങളിൽ അമേരിക്കയിലെ പൈലറ്റുമാരുടെ യൂണിയൻ അതൃപ്​തി അറിയിക്കുകയായിരുന്നു.

346 പേർ മരിച്ച എത്യോപ്യയിലെയും ഇന്തോനേഷ്യയിലെയും വിമാനാപകടങ്ങൾക്ക്​ ശേഷം ലോകമാകെ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ചിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉപയോഗിക്കരുതെന്ന്​ വ്യോമയാന അതോറിറ്റികൾ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്ട്രേഷൻ വിമാനത്തെ റീ-സെർട്ടിഫൈ ചെയ്യുന്നതിന്​ തയാറായി. സുരക്ഷാ മാറ്റങ്ങളെ കുറിച്ച്​ പൊതുജനങ്ങളോട്​ അഭിപ്രായമാരായുകയും ചെയ്​തു.

അമേരിക്കയിലെ 15000ത്തോളം വരുന്ന പൈലറ്റുമാരടങ്ങുന്ന യൂണിയൻ അവരുടെ അഭിപ്രായം അറിയിച്ച്​ രംഗത്തെത്തി. M-CAS എന്ന ഫ്ലൈറ്റ്​ കൺട്രോൾ സോഫ്റ്റ്​വെയറിലുണ്ടായ പിഴവുകൾ പരിഹരിക്കുന്നതുകൊണ്ട്​ മാത്രം പ്രശ്​നം തീരില്ലെന്നും രണ്ട്​ അപകടങ്ങളിലും കോക്​പിറ്റിലുണ്ടായ ആശയക്കുഴപ്പങ്ങളെ കുറിച്ചു ബോയിങ്​ വിശദീകരണം നൽകണമെന്നും പൈലറ്റുമാരുടെ യൂണിയൻ വ്യക്​തമാക്കി. രണ്ട്​ അപകടങ്ങളും ബോയിങ്ങി​​െൻറ M-CAS എന്ന സോഫ്​റ്റ്​വെയറുമായി ബന്ധപ്പെട്ടുള്ളതാണെന്നും 737​െൻറ മുൻ മോഡലുകളിൽ അതില്ലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

2020ലും ബോയിങ്ങിന്​ തിരിച്ചടിയുടെ കാലമായിരുന്നു. ഇറാനിലെ ടെഹ്​റാൻ വിമാനത്താവളത്തിന്​ സമീപം ബോയിങ്​ മാക്‌സി​െൻറ മുന്‍ഗാമിയായ ബോയിങ് 737-800 മോഡല്‍ തകർന്നുവീണ്​ 176 പേരാണ്​ മരിച്ചത്​. ലോകത്തെ ഏറ്റവും മികച്ച, സുരക്ഷിത യാത്രാവിമാനങ്ങൾ നിർമിക്കുന്ന അമേരിക്കൻ കമ്പനിയാണ് ബോയിങ്. പല പ്രമുഖ വിമാനക്കമ്പനകളുടെയും വിമാനങ്ങൾ നിർമിക്കുന്നതും ബോയിങ്ങാണ്​. എന്നാൽ ബോയിങ് 737 മാക്സ് എന്ന വിമാനം കമ്പനിക്ക്​ വരുത്തിയ കളങ്കം ചില്ലറയായിരുന്നില്ല. 2016 ജനുവരിയിലായിരുന്നു 737 മാക്സ് സീരീസിലുള്ള വിമാനങ്ങൾ ടേക്​ ഒാഫ്​ ചെയ്​ത്​ തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boeing 737 Max
News Summary - Proposed fixes to Boeing 737 Max not enough, pilots’ union
Next Story