റൂഹുല്ലയുടെ വധശിക്ഷയിൽ ഇറാനെതിരെ പ്രതിഷേധം
text_fieldsതെഹ്റാൻ: പത്രപ്രവർത്തകൻ റൂഹുല്ല സാമിനെ ഇറാൻ തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ ഇറാെൻറ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ലോകത്തെ ഞെട്ടിപ്പിച്ച നടപടിയാണ് റൂഹുല്ലയുടെ തൂക്കിക്കൊല എന്നാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രതികരിച്ചത്. ഇറാെൻറ നടപടി അപരിഷ്കൃതവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് ഫ്രാൻസ് പ്രതിഷേധിച്ചു. റൂഹുല്ലയുടെ തടവും വധശിക്ഷയും ഏറ്റവും നീചമായിരുെന്നന്ന് ജർമൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
എന്നാൽ, യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിഷേധത്തിനെതിരെ ഇറാനും രംഗത്തുവന്നിരിക്കുകയാണ്. രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെതിരെ ജർമൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധമറിയിച്ചു. 2017ൽ ഇറാനിൽ നടന്ന ദേശവ്യാപക സാമ്പത്തിക പ്രക്ഷോഭത്തിന് പ്രചോദനം നൽകിയതിെൻറ പേരിൽ വിദേശത്തേക്ക് നാടുകടത്തിയ സാം ഏറെ കാലം ഫ്രാൻസിലായിരുന്നു. മടങ്ങി നാട്ടിലെത്തിയ ഉടൻ അറസ്റ്റു ചെയ്ത അദ്ദേഹത്തെ ശനിയാഴ്ചയാണ് ഇറാൻ തൂക്കിക്കൊന്നത്.
കഴിഞ്ഞ ജൂണിലാണ് 47കാരനായ റൂഹുല്ലക്ക് ഇറാനിലെ േകാടതി വധശിക്ഷ വിധിച്ചത്. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ചാരവൃത്തി നടത്തിയെന്നുമാണ് റൂഹുല്ലക്കെതിരായ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.