കോപ് 28 വേദിയിൽ ഗസ്സക്ക് വേണ്ടി പ്രതിഷേധം; വിതുമ്പലടക്കാനാവാതെ കാലാവസ്ഥ പ്രവർത്തകൾ
text_fieldsദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ് 28) വേദിയിൽ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് കാലാവസ്ഥ പ്രവർത്തകരുടെ പ്രതിഷേധം. യു.എൻ നിയന്ത്രിക്കുന്ന ഉച്ചകോടിയുടെ ബ്ലൂ സോണിലാണ് ഫലസ്തീൻ പ്രതീകങ്ങളായ കഫിയ്യയും തണ്ണിമത്തൻ ചിത്രങ്ങൾ പതിച്ച പതാകകളുമായി പ്രതിഷേധം നടന്നത്. 200ലേറെ പരിസ്ഥിതി പ്രവർത്തകർ ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിരുപാധികവും അടിയന്തരവുമായ വെടിനിർത്തൽ ഗസ്സയിൽ നടപ്പാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. താൽകാലിക വെടിനിർത്തൽ അവസാനിച്ച് ഗസ്സയിൽ ഇസ്രായേൽ കനത്ത ആക്രമണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ആക്ടിവിസ്റ്റുകൾ ആഗോള ഉച്ചകോടി വലിയ പ്രതിഷേധത്തിന് വേദിയാക്കിയത്. ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ പ്രതിഷേധക്കാർ വിളിച്ചു പറയുന്നതിനിടെ പലരും വിതുമ്പുന്നുണ്ടായിരുന്നു.
കാലാവസ്ഥക്ക് വേണ്ടി പ്രതികരിക്കുന്നത് പോലെ അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടിയും ശബ്ദിക്കേണ്ടത് കടമയാണെന്ന് മനസിലാക്കുന്നതായി ആക്ടിവിസ്റ്റുകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.