യെമനിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം കൈയേറി പ്രക്ഷോഭകർ
text_fieldsസൻആ: ആഭ്യന്തര യുദ്ധവും വിദേശ ഇടപെടലും സാധാരണക്കാരന്‍റെ ജീവിതം തീരാദുരിതത്തിലാക്കിയ യെമനിൽ തെരുവിലിറങ്ങിയ ജനം പ്രസിഡന്‍റിന്‍റെ കൊട്ടാരം വളഞ്ഞു. ഏദനിൽ മആഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരമാണ് പ്രക്ഷോഭകർ കൈയേറിയത്. അവശ്യ സേവനങ്ങളും ജീവിത സാഹചര്യങ്ങളും സാധാരണ നിലയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഏറെയായി സമരത്തിലാണ്. യെമൻ നാണയം ആഗോള വിപണിയിൽ കുത്തനെ ഇടിയുന്നത് ജീവിതം താറുമാറാക്കുന്നതായും പ്രക്ഷോഭകർ പറയുന്നു.
ഒമ്പതു മാസമായി ശമ്പളം ലഭിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് പ്രകടനമായി നീങ്ങിയത്. പ്രധാനമന്ത്രി മഈൻ അബ്ദുൽ മലിക് ഉൾപെടെ ഭരണ നേതാക്കൾ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനും പ്രശ്നം തണുപ്പിക്കാനും മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.