ചൈനയിൽ പ്രതിഷേധം തുടരുന്നു; ഗ്വാങ്‌ഷുവിൽ ജനങ്ങളും പൊലീസും ഏറ്റുമുട്ടി
text_fieldsബെയ്ജിങ്: ചൈനയിൽ കർക്കശ കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നു. തെക്കൻ ചൈനീസ് നഗരമായ ഗ്വാങ്‌ഷുവിൽ ജനങ്ങളും പൊലീസും ഏറ്റുമുട്ടി. ഇതിന്റെ വിഡിയോ പുറത്തുവന്നു.
ആളുകളെ വിലങ്ങുവെച്ച് കൊണ്ടുപോകുന്ന മറ്റൊരു വിഡിയോയും പ്രചരിച്ചു. പല ജില്ലകളിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുമെന്നാണ് ബുധനാഴ്ച അധികൃതർ അറിയിച്ചത്. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലർച്ചെയുമാണ് ഹൈഷു ജില്ലയിൽ പ്രതിഷേധം നടന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം കോവിഡ് പ്രതിഷേധങ്ങളുടെ വേദിയായതും ഹൈഷു ആയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച 10 പേരുടെ മരണത്തിനിടയാക്കിയ പടിഞ്ഞാറൻ സിൻജ്യാങ് മേഖലയിലെ തീപിടിത്തമാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. കർശന കോവിഡ് നിയന്ത്രണം പിൻവലിക്കണമെന്നും പ്രസിഡന്റ് ഷി ജിൻപിങ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാങ്ഹായ്, ബെയ്ജിങ് അടക്കമുള്ള നഗരങ്ങളിലെ ആളുകൾ തെരുവിലിറങ്ങിയത്.
പ്രകടനങ്ങൾ നടന്ന സ്ഥലത്തെ കനത്ത പൊലീസ് സന്നാഹത്തിനിടെ പ്രതിഷേധങ്ങൾ പിന്നീട് കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.