മ്യാന്മറിൽ പ്രതിഷേധം തുടരുന്നു; വെടിവെപ്പിൽ ഏഴുമരണം
text_fieldsയാംഗോൻ: മ്യാന്മറിലെ ജനകീയ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്ത് പൊലീസ്. വെടിവെപ്പിൽ ഏഴുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
യാംഗോനിെൻറ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പ്രതിഷേധക്കാർക്കു നേരെ വെടിവെച്ചത്. പലയിടത്തും നിരായുധരായി സമാധാനമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേർക്ക് പൊലീസ് വെടിവെക്കുകയായിരുന്നു. ഗ്രനേഡുകളും കണ്ണീർവാതകവും പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്ത ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് പൊലീസ് വെടിവെച്ചത്. വെടിവെപ്പിൽ നെഞ്ചിന് പരിക്കേറ്റ് രക്തത്തിലാണ്ട യുവാവിെൻറ ചിത്രവും സമരക്കാർ പുറത്തുവിട്ടു.
ആശുപത്രിയിലെത്തിക്കും മുമ്പ് യുവാവ് മരിച്ചു. കിഴക്കൻ പട്ടണമായ ദാവേയ്യിൽ പൊലീസ് വെടിവെപ്പിൽ മൂന്നുപേരാണ് മരിച്ചത്. ഇതോടെ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ എണ്ണം ഏഴായി. പൊതുറോഡില്‍ തമ്പടിച്ച പ്രക്ഷോഭകാരികള്‍ക്കു നേര്‍ക്ക് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഞായറാഴ്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. തലസ്ഥാനത്തെ പ്രധാനപ്പെട്ട തെരുവായ ഹ്‍ലെദാന്‍ എന്ന സ്ഥലത്ത് ഇവര്‍ പ്രതിഷേധസൂചകമായി തടിച്ചുകൂടി. പിന്നാലെ സൈന്യം ബലംപ്രയോഗിച്ച് നീക്കാന്‍ ആരംഭിച്ചു.
തുടർന്ന് നൂറുകണക്കിനാളുകൾ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുരക്ഷാസേനക്കെതിരെ തിരിഞ്ഞ പ്രക്ഷോഭകര്‍ പൊലീസിനെ തടയാന്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. പതിയെ പ്രക്ഷോഭം മറ്റു പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.