ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്തൽ ഇസ്രായേലിൽ വ്യാപക പ്രതിഷേധം
text_fieldsജറൂസലം: ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി പ്രതിപക്ഷം. ജറൂസലം, ഹൈഫ, തെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള ദേശീയ പാതകൾ പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ഉപരോധിച്ചു. ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലും പ്രതിഷേധം അരങ്ങേറി. വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. ജറൂസലം-തെൽഅവീവ് ദേശീയപാത ഉപരോധിച്ചവരെ നീക്കുന്നതിന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 42 പേരെ അറസ്റ്റ് ചെയ്തു.
ജൂഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലിന് ബിന്യമിൻ നെതന്യാഹുവിെന്റ നേതൃത്വത്തിലുള്ള സഖ്യസർക്കാർ പ്രാഥമിക അനുമതി നൽകിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ജുഡീഷ്യറിയുടെ പരിഷ്കാരം ഇസ്രായേലിൽ സമീപകാലത്ത് വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
മന്ത്രിമാരുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതിനുള്ള സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്ന ബിൽ തിങ്കളാഴ്ച രാത്രിയാണ് പാർലമെന്റിൽ പ്രാഥമിക വിജയം നേടിയത്. ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന നിരവധി നിർദേശങ്ങളിൽ ഒന്നുമാത്രമാണ് ഇത്. വോട്ടർമാരുടെ ആഗ്രഹത്തിന് വിരുദ്ധമായി കോടതി അമിതമായ രാഷ്ട്രീയ ഇടപെടൽ നടത്തുന്നുവെന്നാണ് ഭരണസഖ്യത്തിെന്റ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.