ഇമ്രാൻ ഖാന്റെ മോചനം തേടി പാകിസ്താനിൽ കൂറ്റൻ റാലി
text_fieldsഇസ്ലാമാബാദ്: ഒരു വർഷമായി ജയിലിൽ കിടക്കുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദിലെ ഭരണസിരാകേന്ദ്രമായ ഡി-ചൗകിലേക്ക് കൂറ്റൻ റാലി നടത്തി പി.ടി.ഐ കഴിഞ്ഞ ദിവസം തുടക്കമിട്ട റാലി പൊലീസ് തടഞ്ഞതിനെ തുടർന്നാണ് തിങ്കളാഴ്ച പുനരാരംഭിച്ചത്.
These are the latest visuals from Islamabad right now, where thousands and thousands of people are marching peacefully towards the capital. These are not ordinary times. These people have been yearning for a Pakistan where justice and the rule of law is supreme, and the state… pic.twitter.com/aMd3EDGj6M
— PTI (@PTIofficial) November 25, 2024
അന്യായ അറസ്റ്റിലും ജനവിധി അട്ടിമറിച്ചതിലും ഭരണഘടന ഭേദഗതിയിലും പ്രതിഷേധിച്ച് രാജ്യവ്യാപക റാലി നടത്തുമെന്ന് നവംബർ 13ന് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഖൈബർ പഖ്തൂൻഖ്വ മുഖ്യമന്ത്രി അലി അമിൻ ഗണ്ടപുറിന്റെയും ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെയും നേതൃത്വത്തിലാണ് റാലി. അവസാന ശ്വാസംവരെ ഖാന്റെ മോചനത്തിനായി മാർച്ച് തുടരുമെന്ന് എക്സിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ ബുഷ്റ ബീബി വ്യക്തമായി.
ഹൈവേകളിൽ ഷിപ്പിങ് കണ്ടെയ്നറുകൾ സ്ഥാപിച്ച് റാലി തടഞ്ഞിരുന്നു. എന്നാൽ, യന്ത്രങ്ങളുമായി എത്തിയ പാർട്ടി പ്രവർത്തകർ കണ്ടെയ്നറുകൾ എടുത്തുമാറ്റി മുന്നോട്ടുനീങ്ങി. പഞ്ചാബിന്റെ അട്ടോക് ജില്ലയിലുള്ള ഹരോയിൽ രാത്രി തങ്ങിയ ശേഷമാണ് റാലി പുനരാരംഭിച്ചത്. റാവൽപിണ്ടിയിൽ പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് 60ലേറെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഖാനെ മോചിപ്പിക്കാതെ തിരിച്ചുപോക്കില്ലെന്ന് അലി അമിൻ ഗണ്ടപുർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.