Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചൈനയിൽ പള്ളി പൊളിച്ച്​ പൊതുശൗചാലയം പണിതു
cancel
camera_alt

പള്ളി കയ്യേറി ബോർഡും കൊടിയും സ്​ഥാപിച്ച നിലയിൽ

Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ പള്ളി...

ചൈനയിൽ പള്ളി പൊളിച്ച്​ പൊതുശൗചാലയം പണിതു

text_fields
bookmark_border

വടക്കുപടിഞ്ഞാറ്​ ചൈനയിലെ ഷിൻജിയാങ്​ ഉയിഗൂർ മേഖലയിൽ പള്ളി പൊളിച്ചു നീക്കിയ സ്​ഥാനത്ത്​ പൊതുശൗചാലയം പണിതു. മേഖലയിലെ അതുഷി നഗരത്തിൽ നേരത്തെ തകർത്ത രണ്ട്​ പള്ളികളിലൊന്നി​െൻറ സ്​ഥാനത്താണ്​ ശൗചാലയം നിർമിച്ചതെന്ന്​ റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട്​ ചെയ്​തു. ഉയിഗുർ മുസ്​ലിംകൾക്കെതിരായ ചൈനീസ്​ സർക്കാറി​െൻറ നടപടികളുടെ ഭാഗമാണിത്​. 'പള്ളി ശുദ്ധീകരണം (Mosque Rectification)' എന്ന പേരിൽ ചൈനീസ്​ സർക്കാർ 2016 ൽ തുടങ്ങിയ നടപടികളുടെ ഭാഗമായാണ്​ അതുഷി മേഖലയിലെ മൂന്ന്​ പള്ളികളിൽ രണ്ടെണ്ണവും തകർത്തത്​.

ഉയ്‌ഗർ മുസ്ലീങ്ങളുടെ മനോബലം തകർക്കാനും, അവരെ അവരുടെ വിശ്വാസപ്രമാണങ്ങളിൽ നിന്ന് അടർത്തിമാറ്റാനുമാണ്​ പള്ളി തകർത്ത്​ പൊതു ശൗചാലയം പണിതതെന്ന്​ നിരീക്ഷകർ പറയുന്നു. നേരത്തെ, തകർത്ത മറ്റൊരു പള്ളിയുടെ സ്​ഥാനത്ത്​ മദ്യവും സിഗരറ്റുമടക്കം വിൽക്കുന്ന കട തുടങ്ങുകയും ​െചയ്​തിരുന്നു.

അതുഷിലെ സന്താഗ് ഗ്രാമത്തിലെ ടോക്കുൾ പള്ളി 2018 ൽ സർക്കാർ തകർക്കുകയും ഇപ്പോൾ അവിടെ പൊതുശൗചാലയം നിർമിക്കുകയുമാണ്​ ചെയ്​തതെന്ന്​ മേഖലയിൽ നിന്നുള്ളവരെ ഉദ്ധരിച്ചാണ്​ റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട്​ ചെയ്യുന്നത്​. പള്ളി പൊളിക്കുന്നതിന്​ മുമ്പ് അത് കയ്യേറി, മിനാരത്തിൽ പാർട്ടിക്കൊടി സ്​ഥാപിക്കുകയും പള്ളിയുടെ മുൻ വശത്ത് 'രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക' എന്നെഴുതിയ ബോർഡും സ്ഥാപിച്ചിരുന്നു. ഹാൻ വംശജരായ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളാണ്​ നടപടികൾക്ക്​ നേതൃത്വം നൽകുന്നതെന്നും​ റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട്​ ചെയ്യുന്നു.

സന്താഗ് ഗ്രാമത്തിൽ പൊതു ശൗചാലയത്തി​െൻറ ആവശ്യമുണ്ടോ എന്ന്​ റേഡിയോ ഫ്രീ ഏഷ്യ പ്രദേശ വാസികളോട്​ ഫോണിൽ അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ: 'അത് ഇവിടത്തെ ഹാൻ സഖാക്കളുടെ പണിയാണ്. ഇവിടെ ഒരു പൊതു ശൗചാലയത്തി​െൻറ ആവശ്യം ഇല്ല. കാരണം, ഇവിടെ എല്ലാ വീടുകളിലും ടോയ്‌ലറ്റുകൾ ഉണ്ട്. ഇവിടെ ഇങ്ങനെ ഒരു പള്ളി ഉണ്ടായിരുന്നതി​െൻറയും, അവർ അത് പൊളിച്ചു കളഞ്ഞതി​െൻറയും തെളിവുകൾ മറയ്ക്കുക എന്നത് കൂടിയാവും ഇങ്ങനെയൊരു നിർമാണത്തിന് പിന്നിൽ'. 'മതവികാരം വ്രണപ്പെടുത്തുക, ആത്മാഭിമാനം മുറിപ്പെടുത്തുക എന്നതൊക്കെ ഉദ്ദേശിച്ച് മനപൂർവ്വമാണ് ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അത് ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്'- മറ്റൊരു ഉയിഗൂർ പൗരൻ പറഞ്ഞു.

2017 എപ്രിൽ മുതൽ ഷി ജിൻപിങി​െൻറ നേതൃത്വത്തിലുള്ള ചൈനീസ്​ സർക്കാർ ന്യൂനപക്ഷങ്ങളെ 'ശുദ്ധീകരിക്കുന്നതിനായി' പ്ര​േത്യക ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്​. ഉയിഗൂർ മുസ്​ലിംകളടക്കം ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നുള്ള പതിനെട്ടു ലക്ഷത്തോളം ആളുകൾ ഇത്തരം ക്യാമ്പുകളിലുണ്ട്​. ലേബർ ക്യാമ്പുകളിലും ഫാക്​ടറികളിലുമായി അടിമ വൃത്തി പോലെ തൊഴിലെടുക്കുന്നതിനും ന്യൂനപക്ഷങ്ങൾ നിർബന്ധിക്കപ്പെടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaUyghurCCP
Next Story