Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ നിർമിത കോവിഡ്​...

റഷ്യൻ നിർമിത കോവിഡ്​ വാക്​സിൻ സ്വീകരിക്കാനൊരുങ്ങി പുടിൻ

text_fields
bookmark_border
Vladimir Putin
cancel

മോസ്​കോ: റഷ്യൻ നിർമിത കോവിഡ്​ ​പ്രതിരോധ വാക്​സിനായ സ്​പുട്​നിക്​-വി സ്വീകരിക്കാനൊരുങ്ങി പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ. ക്രെംലിൻ വക്​താവ്​ ദിമിത്രി പെസ്​കോവ്​ സർക്കാർ നിയന്ത്രിത ടി.വി ചാനലിനോടാണ്​ ഇതറിയിച്ചത്​. താൻ പ്രതിരോധ വാക്​സിൻ സ്വീകരിക്കാനുള്ള തീരുമാനം എടുത്തതായും എല്ലാ ഒൗപചാരിക നടപടിക്രമങ്ങളും പൂർത്തിയാകുന്നത്​ വരെ കാത്തിരിക്കുകയാണെന്നും പുടിൻ പറഞ്ഞതായി വക്​താവ്​ വ്യക്​തമാക്കി.

റഷ്യൻ വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്നും വാക്സിനേഷൻ നിർത്തി​വെക്കാൻ ഒരു കാരണവും കണ്ടില്ലെന്നും അത് ലഭ്യമാകുന്നതുവരെ കാത്തിരിക്കുകയാണെന്നും 68 കാരനായ പുടിൻ നേരത്തെ പറഞ്ഞിരുന്നു. സ്വന്തമായി നിർമിച്ച സ്​പുട്​നിക്​-വി വാക്​സിൻ ഉപയോഗിച്ച്​ റഷ്യ ഡിംസബറി​െൻറ തുടക്കത്തിൽ തന്നെ രാജ്യത്ത്​ വാക്​സിനേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. മോസ്​കോയിലെ ഏറ്റവും ദുർബലരായ വിഭാഗത്തിന്​ നൽകിക്കൊണ്ടായിരുന്നു തുടക്കം.

60 വയസിന്​ മുകളിലുള്ളവർ കുത്തിവെപ്പിന്​ തിങ്കളാഴ്​ച്ച മുതൽ അപേക്ഷിക്കാൻ തുടങ്ങുമെന്ന്​ മോസ്കോ മേയർ സെർജി സോബിയാനിൻ ഞായറാഴ്ച ത​െൻറ വെബ്‌സൈറ്റിലൂടെ അറിയിച്ചിരുന്നു. പ്രത്യേക ട്രയലിന്​ ശേഷം പ്രായമായ ആളുകൾക്ക് വാക്​സിൻ കുത്തിവെക്കുന്നതിന്​ അംഗീകാരം നൽകിയതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചതിന്​ പിന്നാലെയായിരുന്നു അത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vladimar Putincoronavirus vaccinesputnik V
News Summary - Putin decides to receive coronavirus vaccine
Next Story