ഉത്തരകൊറിയൻ മൃഗശാലക്ക് സിംഹത്തെയും കരടികളെയും സമ്മാനിച്ച് പുടിൻ
text_fieldsപ്യോങ്യാങ്: മോസ്‌കോയും പ്യോങ്‌യാങും തമ്മിൽ വളർന്നുവരുന്ന ബന്ധത്തിന്റെ മറ്റൊരു അടയാളമായി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഉത്തര കൊറിയയുടെ പ്രധാന മൃഗശാലക്ക് ഒരു സിംഹവും രണ്ട് തവിട്ട് കരടികളും ഉൾപ്പെടെ 70ലധികം മൃഗങ്ങളെ സമ്മാനിച്ചു.
പുടിന്റെ പരിസ്ഥിതി മന്ത്രി അലക്‌സാണ്ടർ കോസ്‌ലോവ് ഒരു കാർഗോ വിമാനത്തിൽ ഉത്തരകൊറിയൻ തലസ്ഥാനത്തേക്ക് മൃഗങ്ങളെ കൊണ്ടുവന്നതായി കോസ്ലോവിന്റെ ഓഫിസ് ഔദ്യോഗിക ടെലഗ്രാം ചാനലിൽ അറിയിച്ചു.
മോസ്കോയിൽ നിന്നുള്ള മൃഗങ്ങളുടെ കയറ്റുമതിയിൽ രണ്ട് യാക്കുകൾ, അഞ്ച് തത്തകൾ, ഡസൻ കണക്കിന് ഫെസന്‍റുകൾ എന്നിവയും മണ്ഡാരിൻ താറാവുകളും ഉൾപ്പെടുന്നുവെന്ന് കോസ്ലോവിന്റെ ഓഫിസ് അറിയിച്ചു.റഷ്യൻ പരിസ്ഥിതി മന്ത്രി പ്യോങ്യാങ്ങിൽ കിമ്മിനെ സന്ദർശിക്കുകയും ചെയ്തു.
യുക്രെയിനിൽ റഷ്യക്കൊപ്പം പോരാടാൻ ആയിരക്കണക്കിന് സൈനികരെ ഉത്തരകൊറിയ അയച്ചതായി യു.എസും ദക്ഷിണ കൊറിയയും വെളിപ്പെടുത്തി ആഴ്ചകൾക്ക് ശേഷമാണ് സമ്മാനം.
ഇതാദ്യമായല്ല റഷ്യ ഉത്തരകൊറിയയിലേക്ക് മൃഗങ്ങളെ അയക്കുന്നത്. ഈ വർഷം ആദ്യം പുടിൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് 24 കുതിരകളെ സമ്മാനമായി നൽകിയിരുന്നു. ഉത്തര കൊറിയ നൽകിയ പീരങ്കി ഷെല്ലുകൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഇത്. ഇരു രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉപരോധം നേരിടുന്നതിനാൽ പുടിനും കിമ്മും സഖ്യം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.