യു.എ.ഇ ഭരണാധികാരിക്ക് സ്വന്തം ജാക്കറ്റ് സമ്മാനിച്ച് റഷ്യൻ പ്രസിഡന്‍റ്
text_fieldsമോസ്കോ: ഔദ്യോഗിക സന്ദർശനത്തിന് സെന്‍റ് പീറ്റേഴ്സ്ബർഗിലെത്തിയ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ-നഹ്യാന് പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തന്‍റെ ജാക്കറ്റ് സമ്മാനിച്ചു. ശൈഖ് മുഹമ്മദിന് ജാക്കറ്റുമായി അനുയായികൾ കാത്തുനിൽക്കവേയാണ് പുടിൻ തന്‍റെ ജാക്കറ്റ് നൽകിയത്. റഷ്യയിൽ അതിശൈത്യം നിലനിൽക്കുകയാണ്. ജാക്കറ്റ് സമ്മാനിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
'ശൈഖ് മുഹമ്മദ് ആദരിക്കപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തെ ആദരിച്ചതിന് പുടിന് നന്ദി,' വിഡിയോ പങ്കുവുകൊണ്ട് ഹസൻ സജ്‌വാനി എന്നയാൾ ട്വിറ്ററിൽ കുറിച്ചു. യു.എ.ഇ ഭരണാധികാരിയുടെ 'പ്രസിഡൻഷ്യൽ വിസിറ്റ് പ്രോട്ടോക്കോൾ' പുടിൻ ലംഘിക്കുന്നത് ഇതാദ്യമല്ല. 2020ലെ റഷ്യൻ സന്ദർശന സമയത്ത് ശൈഖ് മുഹമ്മദിന്‍റെ കാറിൽ പുടിൻ സഞ്ചരിച്ചത് പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
യു.എ.ഇയുമായുള്ള റഷ്യയുടെ ബന്ധത്തെ പുടിൻ പ്രശംസിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു രാഷ്ട്രങ്ങളും തമ്മിലെ സ്നേഹോഷ്മളമായ ബന്ധം നിലനിർത്തണമെന്നും ലോകത്തിന്‍റെ സ്ഥിരതക്ക് ഇത് അനിവാര്യമാണെന്നും പുടിൻ പറഞ്ഞു. എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെകിന്‍റെ തീരുമാനത്തെ പുടിൻ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.