എഡ്വേർഡ് സ്നോഡന് റഷ്യൻ പൗരത്വം നൽകി വ്‌ളാദിമിർ പുടിൻ
text_fieldsമോസ്കോ: അമേരിക്കയുടെ ചാരവലയങ്ങൾ വെളിപ്പെടുത്തിയ യു.എസ് നാഷനൽ സെക്യൂരിറ്റി ഏജൻസി (എൻ.എസ്.എ) മുൻ കരാറുകാരൻഎഡ്വേർഡ് സ്നോഡന് (39) റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ റഷ്യൻ പൗരത്വം നൽകി. എൻ.എസ്.എ നടത്തുന്ന വിവര ചോർത്തലിനെ കുറിച്ച് 2013ലാണ് സ്നോഡൻ വെളിപ്പെടുത്തിയത്.
മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിൾ, ഫേസ്ബുക്ക്, പാൽടോക്ക്, സെ്‌കെപ്പ്, യു.ട്യൂബ്, എ.ഒ.എൽ., ആപ്പിൾ എന്നിവയടക്കം ഒമ്പത് അമേരിക്കൻ ഇൻറർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്നായിരുന്നു ഇദ്ദേഹം തെളിവുകൾ സഹിതം പുറത്തുവിട്ടത്.
അമേരിക്കയിൽ നിന്ന് പലായനം ചെയ്ത സ്നോഡന് റഷ്യ അഭയം നൽകിയിരുന്നു. ചാരവൃത്തി നടത്തിയതിന് ക്രിമിനൽ വിചാരണക്ക് വിധേയമാക്കാൻ സ്നോഡനെ തിരികെയെത്തിക്കാൻ യു.എസ് കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് പുടിൻ പൗരത്വം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.