മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ല -പുടിൻ
text_fieldsപ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കണക്കാക്കാനാകില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിൻ. മതസ്വാതന്ത്ര്യത്തിന്‍റെ ലംഘനവും ഇസ്‌ലാം മതാനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണ് അതെന്നും പുടിൻ വ്യക്തമാക്കിയതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
വാർഷിക വാർത്താസമ്മേളനത്തിനിടെയായിരുന്നു റഷ്യന്‍ പ്രസിഡന്‍റിന്‍റെ അഭിപ്രായ പ്രകടനം. പ്രവാചകനിന്ദ പോലെയുള്ള പ്രവർത്തനങ്ങൾ തീവ്ര പ്രതികാര നടപടികൾക്കിടയാക്കുകയാണ് ചെയ്യുകയെന്നും പുടിൻ പറഞ്ഞു. പ്രവാചകനിന്ദാ കാർട്ടൂർ പ്രസിദ്ധീകരിച്ച പാരിസിലെ ഷാർലി ഹെബ്ദോ മാഗസിൻ ഓഫീസിനുനേരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
കലാപരമായ സ്വാതന്ത്ര്യങ്ങളെല്ലാം അംഗീകരിക്കാവുന്നതാണെന്നു പറഞ്ഞ പുടിന്‍ മറ്റു സ്വാതന്ത്ര്യങ്ങളെ ലംഘിച്ചാകരുത് അതെന്നും വ്യക്തമാക്കി. കലാ ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങൾക്കും അതിന്‍റേതായ പരിധിയുണ്ട്. റഷ്യ ഒരു ബഹുമത, ബഹുസ്വര രാഷ്ട്രമായി മാറിയിട്ടുണ്ടെന്നും അതിനാൽ പരസ്പരം മറ്റുള്ളവരുടെ പാരമ്പര്യങ്ങളെയെല്ലാം ബഹുമാനിക്കുന്നവരാണ് റഷ്യക്കാരെന്നും പുടിൻ കൂട്ടിച്ചേർത്തു. വെബ്‌സൈറ്റുകളിൽ നാസികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെയും സംസാരത്തിൽ അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.